ഹൈക്കോടതിയിൽ നിന്നും നീതി ലഭിച്ചില്ല; സംസ്ഥാന സർക്കാർ സുപ്രീം കോടതിയിൽ അപ്പീൽ നൽകണം: പി ജയരാജൻ
തന്നെ വീട്ടില്‍ക്കയറി കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിൽ പ്രതികളെ വെറുതെ വിട്ടതിലൂടെ ഹൈക്കോടതിയിൽ നിന്നും നീതി ലഭിച്ചില്ലെന്ന് പി ജയരാജൻ. സംസ്ഥാന സർക്കാർ സുപ്രീം കോടതിയിൽ അപ്പീൽ നൽകണമെന്നും അദ്ദേഹം പറഞ്ഞു. ഇര എന്ന നിലയിൽ അപ്പീൽ പോകുന്നതിനെക്കുറിച്ച് നിയമോപദേശം തേടുമെന്നും പ്രതികരിച്ചു.
കേസിലെ കോടതി നടപടികളിൽ അസ്വാഭാവികതയുണ്ടായി. മാറ്റി വച്ച കേസ് തിടുക്കത്തിൽ പരിഗണിച്ചു. ബെഞ്ച് മാറുന്നതിന് മുൻപാണ് തിടുക്കത്തിൽ പരിഗണിച്ചത്. ഈ വിവരം ചൂണ്ടിക്കാട്ടി ഹൈക്കോടതി ചീഫ് ജസ്റ്റിസിന് കത്തയച്ചിരുന്നതായും പി ജയരാജൻ പറഞ്ഞു.
അതേസമയമ് പി ജയരാജനെ വീട്ടില്‍ക്കയറി കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവത്തില്‍ രണ്ടാം പ്രതി മാത്രം കുറ്റക്കാരനാണെന്നു കോടതി പറഞ്ഞിരുന്നു. മറ്റുള്ള പ്രതികളായ ആര്‍എസ്എസ്സുകാരെ ഹൈക്കോടതി വെറുതെ വിട്ടു. രണ്ടാം പ്രതി പ്രശാന്ത് കുറ്റക്കാരനെന്ന് കോടതി ഉത്തരവിട്ടു. വിചാരണക്കോടതി പത്ത് വർഷം കഠിന തടവിന് ശിക്ഷിച്ച പ്രതികളെയാണ് അപ്പീൽ പരിഗണിച്ച ഹൈക്കോടതി വെറുതെ വിട്ടത്.