മമ്മൂട്ടി കമ്പനി ഒരുക്കുന്ന പുതിയ സിനിമയിൽ നായിക ജ്യോതിക
18 October 2022
മമ്മൂട്ടി കമ്പനി നിർമ്മിക്കുന്ന മൂന്നാം സിനിമയുടെ പേര് പുറത്തുവിട്ടു. ‘കാതല്‍’ എന്ന് പേരിട്ടിരിക്കുന്ന ചിത്രം ജിയോ ബേബി സംവിധാനം ചെയ്യുമ്പോൾ പ്രശസ്ത തെന്നിന്ത്യന്‍ നടി ജ്യോതികയാണ് മമ്മൂട്ടിയുടെ നായികയാകുന്നത്.
ഇന്ന് ജ്യോതികയ്ക്ക് പിറന്നാള്‍ ആശംസകളുമായാണ് സിനിമയുടെ പ്രഖ്യാപനമെത്തിയിരിക്കുന്നത്. 2009ല്‍ റിലീസ് ചെയ്ത ‘സീതാകല്യാണം’ എന്ന സിനിമയ്ക്ക് ശേഷം പതിമൂന്ന് വര്‍ഷങ്ങളുടെ ഇടവേള അവസാനിപ്പിച്ചാണ് നടി മലയാളത്തിലേക്ക് മടങ്ങിയെത്തുന്നത്. ദുല്‍ഖര്‍ സല്‍മാന്റെ വേഫെറെര്‍ ഫിലിംസ് ആണ് ചിത്രത്തിന്റെ വിതരണം നിര്‍വഹിക്കുന്നത്.