മമ്മൂട്ടി കമ്പനിയുടെ ‘കാതല്‍’ സെറ്റില്‍ ജോയിന്‍ ചെയ്ത് ജ്യോതിക
28 October 2022
മമ്മൂട്ടി കമ്പനി നിർമ്മിക്കുന്ന കാതല്‍ എന്ന സിനിമയുടെ ചിത്രീകരണം കൊച്ചിയില്‍ ആരംഭിച്ചു. ചിത്രത്തിന്റെ സെറ്റില്‍ ജോയിന്‍ ചെയ്തിരിക്കുകയാണ് ജ്യോതിക. ഇതിന്റെ ചിത്രങ്ങള്‍ മമ്മൂട്ടി കമ്പനിയാണ് പുറത്തുവിട്ടത്.
ഒരു കൂളിംഗ് ഗ്ലാസ് ധരിച്ച് കിടിലന്‍ ലുക്കില്‍ എത്തിയ ജ്യോതികയുടെ ചിത്രങ്ങളും വീഡിയോകളും ഇതിനോടകം സോഷ്യൽ മീഡിയയിൽ വൈറലായിക്കഴിഞ്ഞു. 12 വർഷത്തെ ഇടവേളയ്ക്ക് ശേഷം മലയാള സിനിമയിലേയ്ക്ക് ജ്യോതിക തിരിച്ചുവരുന്നു എന്ന പ്രത്യേകതയും കാതലിനുണ്ട്.
മമ്മൂട്ടി കമ്പനിയുടെ ബാനറില്‍ മമ്മൂട്ടി നിര്‍മ്മിക്കുന്ന ചിത്രം ദുല്‍ഖര്‍ സല്‍മാന്റെ വേഫെറെര്‍ ഫിലിംസ് ആണ് വിതരണത്തിന് എത്തിക്കുക. ലാലു അലക്‌സ്, മുത്തുമണി, ചിന്നു ചാന്ദിനി, സുധി കോഴിക്കോട്, അനഘ അക്കു, ജോസി സിജോ, ആദര്‍ശ് സുകുമാരന്‍ തുടങ്ങിയവരാണ് സിനിമയിലെ മറ്റ് അഭിനേതാക്കള്‍.