സജി ചെറിയാന്റെ സത്യപ്രതിജ്ഞ; ഗവര്‍ണര്‍ക്കെതിരെ കെ.മുരളീധരന്
സജി ചെറിയാൻ വീണ്ടും മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തതിനു പിന്നാലെ ഗവര്‍ണര്‍ക്കെതിരെ രൂക്ഷ വിമർശനവുമായി കെ.മുരളീധരന് എം പി രംഗത്ത്. ഡൽഹിയിൽ നടത്തിയ പ്പറേഷന്റെ ഭാഗമായി ഗവര്‍ണര്‍ മലക്കം മറിഞ്ഞു എന്നാണു കെ.മുരളീധരന് എം പി ആരോപിച്ചത്.
സർക്കാരും ഗവർണറും തമ്മില്‍ കൊടുക്കല്‍ വാങ്ങലാണ് നടക്കുന്നത് എന്നും, ഭരണഘടന കുന്തവും കുടചക്രവുമെന്ന് പറഞ്ഞ ആളെയാണ് വീണ്ടും മന്ത്രിയാക്കുന്നത് എന്നും മുരളീധരൻ വിമർശിച്ചു. മാത്രമല്ല സജി ചെറിയാന് രാജിവക്കേണ്ടി വരുമെന്നും മുരളീധരന് പറഞ്ഞു.
അതേസമയം സജി ചെറിയാൻ വീണ്ടും മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. രാജ്ഭവനിൽ നടന്ന ചടങ്ങിലാണ് സത്യപ്രതിജ്ഞ. ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ സത്യവാചകം ചൊല്ലിക്കൊടുത്തത്. മുഖ്യമന്ത്രി പിണറായി വിജയൻ, മറ്റു മന്ത്രിമാർ, സ്പീക്കർ, എൽഡിഎഫ് നേതാക്കൾ, സജി ചെറിയാന്റെ കുടുംബാംഗങ്ങൾ ഉൾപ്പെടെ ചടങ്ങിൽ പങ്കെടുത്തു.