ലോക്‌സഭയിലേക്ക് വീണ്ടും മത്സരിക്കാന്‍ താത്പര്യമുണ്ടെന്ന് അറിയിച്ച് കെ മുരളീധരന്‍

10 January 2023

2024 തെരഞ്ഞെടുപ്പിൽ കേരളത്തിൽ നിന്നും ലോക്‌സഭയിലേക്ക് വീണ്ടും മത്സരിക്കാന്‍ താത്പര്യമുണ്ടെന്ന് അറിയിച്ച് കെ മുരളീധരന്‍ എം പി. ഈ വിവരം താൻ പാര്‍ട്ടി നേതൃത്വത്തെ അറിയിച്ചിട്ടുണ്ടന്നും അദ്ദേഹം കൊച്ചിയില്‍ പറഞ്ഞു. നിലവിലെ മണ്ഡലത്തില്‍ തന്നെയാണ് മത്സരിക്കാന്‍താത്പര്യമെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, ടി എന്‍ പ്രതാപന്‍ എം പി യുടെ പ്രസ്താവനക്ക് മറുപടിയായി ആര് മത്സരിക്കണം ആര് മത്സരിക്കേണ്ട എന്ന് തീരുമാനിക്കുന്നത് ഹൈക്കമാന്‍ഡ് ആണെന്ന് അദ്ദേഹം പറഞ്ഞു. കേരളത്തിലെ നിയമസഭയിലേക്കാണ് ഇനി മത്സരിക്കുക എന്ന ടി എന്‍ പ്രതാപന്റെ പ്രസ്താവനക്കാണ് കെ മുരളീധരന്‍ എം പി മറുപടി നല്‍കിയത്.