കെ മുരളീധരൻ മനസ്സില്ലാമനസോടെയാണ് രാഹുലിന് വേണ്ടി പ്രചാരണത്തിന് എത്തുന്നത്: പദ്മജ വേണുഗോപാൽ

5 November 2024

തൻ്റെ അമ്മയെ പറ്റി മോശമായി സംസാരിച്ച യുഡിഎഫ് സ്ഥാനാർത്ഥി രാഹുൽ മാങ്കൂട്ടത്തിലിന് മാപ്പില്ലെന്ന് ബിജെപി നേതാവ് പദ്മജ വേണുഗോപാൽ . കെ കരുണാകരൻ്റെ സ്മൃതി കുടീരത്തിൽ രാഹുൽ എത്താത്തത് നന്നായി. അവിടെ രാഹുൽ എത്തുന്നത് മനസ് കൊണ്ട് അംഗീകരിക്കാൻ കഴിയില്ല.
ഇപ്പോൾ കെ. മുരളീധരൻ മനസ്സില്ലാമനസോടെയാണ് രാഹുലിന് വേണ്ടി പ്രചാരണത്തിന് എത്തുന്നത്. രാഹുലിനോടുള്ള അതൃപ്തി കാരണമാണ് പ്രചാരണത്തിന് എത്താൻ വൈകിയത്. കെ മുരളീധരൻ ഗതികേട് കൊണ്ടാണ് പാലക്കാട് പ്രചാരണത്തിന് എത്തുന്നതെന്നും പത്മജ വേണുഗോപാൽ ഒരു മാധ്യമത്തിനോട് പറഞ്ഞു.