കോൺഗ്രസിൽ പുതിയ ഗ്രൂപ്പ് ഉദയം കൊള്ളുന്നു; സുധാകരനുമായി ചേരാൻ കെ മുരളീധരൻ
കേരളത്തിലെ കോൺഗ്രസിനുള്ളിൽ പുതിയ ഗ്രൂപ്പ് സമവാക്യങ്ങളുടെ സാധ്യതകൾ തെളിയുന്നതായി സൂചന. കെ കരുണാകരൻ ജന്മദിന അനുസ്മരണത്തിൽ കെ സുധാകരനെ മാത്രമാണ് മുരളീധരന് ക്ഷണിച്ചത് .കെ മുരളീധരന്റെ നേതൃത്വത്തിൽ ഈ മാസം അഞ്ചാം തീയ്യതി തിരുവനന്തപുരത്തുവെച്ചാണ് അനുസ്മരണ പരിപാടി.
എന്നാൽ ഈ പരിപാടിയിൽ മുതിർന്ന കോണ്ഗ്ര്സ് നേതാവ് രമേശ് ചെന്നിത്തലയ്ക്കോ പ്രതിപക്ഷ നേതാവ് വി ഡി സതീശനോ ക്ഷണമില്ല. കെ സുധാകരന് മാത്രമാണ് ക്ഷണമുള്ളത്. ലോക്സഭാ തെരഞ്ഞെടുപ്പിൽ തൃശ്ശൂരിലെ തോൽവിക്ക് ശേഷം മുരളീധരനെ നേരിട്ടുകണ്ട് ആശ്വസിപ്പിച്ച ഒരേയൊരു നേതാവ് കെ സുധാകരൻ മാത്രമായിരുന്നു.
അതിനു പിന്നാലെ താൻ മാറിനിന്ന് മുരളീധരന് കെപിസിസി അധ്യക്ഷസ്ഥാനം നൽകാനും തയ്യാറെന്ന തരത്തിലുള്ള പ്രതികരണവും സുധാകരൻ നടത്തിയിരുന്നു. എന്തായാലും രമേശ് ചെന്നിത്തലയ്ക്കും വി ഡി സതീശനും ക്ഷണമില്ലാത്തതോടെ പ്രതിസന്ധി ഘട്ടങ്ങളിൽ കൂടെ നിന്ന ആളുകൾ മതി എന്ന നിലപാടിലേക്ക് മുരളീധരൻ പോകുന്നുവെന്നാണ് സൂചന.