പ്രതികരിക്കാനില്ല: കെ എൻ ബാലഗോപാൽ

single-img
26 October 2022

ഗവർണർ കത്ത് നൽകിയ സംഭവത്തിൽ പ്രതികരിക്കാനില്ലെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ. ഗവർണറും മുഖ്യമന്ത്രിയും തമ്മിലാണ് കത്തിടപാട് നടന്നത് എന്നും, താൻ കത്ത് കണ്ടിട്ടില്ല എന്നും കെ എൻ ബാലഗോപാൽ മാധ്യമപ്രകാരത്തകരോട് പറഞ്ഞു.

താൻ നടത്തിയത് പരസ്യ പ്രതികരണമാണ്. അക്കാര്യത്തിൽ ഇനിയൊരു വിശദീകരണത്തിന്റെയോ പ്രതികരണത്തിന്റെയോ ആവശ്യമില്ല. ഗവർണർ മുഖ്യമന്ത്രിക്ക് നൽകിയ കത്തും തിരിച്ച് നൽകിയ കത്തും താൻ കണ്ടിട്ടില്ല. ഭരണഘടനാപരമായി കാര്യങ്ങൾ നടക്കും. മന്ത്രിമാരെ നിശ്ചയിക്കുന്നത് മുഖ്യമന്ത്രിയാണ്. കെ എൻ ബാലഗോപാൽ പറഞ്ഞു.

ധനമന്ത്രിയിൽ ഉള്ള പ്രീതി നഷ്ടമായെന്ന് ചൂണ്ടിക്കാട്ടിയാണ് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ മുഖ്യമന്ത്രിക്ക് കത്തയച്ചത്. ധനമന്ത്രിയെ പുറത്താക്കണമെന്നും ഗവർണർ കത്തിൽ ആവശ്യപ്പെട്ടു. യുപിക്കാര്‍ക്ക് കേരളത്തിലെ കാര്യം മനസിലാക്കാന്‍ സാധിക്കില്ലെന്ന ബാലഗോപാലിന്റെ പ്രസ്താവനയാണ് ന‌ടപടിക്ക് കാരണം. ഈ പ്രയോഗം ദേശീയതയെപ്പോലും ചോദ്യംചെയ്യുന്നതാണെന്ന് ഗവര്‍ണര്‍ കത്തില്‍ കുറ്റപ്പെടുത്തി. എന്നാല്‍ ഗവര്‍ണര്‍ ഉന്നയിച്ച ആരോപണങ്ങളില്‍ കഴമ്പില്ലെന്ന് മുഖ്യമന്ത്രി രാവിലെ മറുപടി നല്‍കി.

അതേസമയം, പ്രീതി പിൻവലിക്കേണ്ട സാഹചര്യമില്ലെന്നും തുടർനടപടി എടുക്കേണ്ടതില്ലെന്നുമാണ് മുഖ്യമന്ത്രിയുടെ മറുപടി നൽകി.