കെ ഫോൺ: നെറ്റ്‌വർക്ക് പ്രൊവൈഡർമാരെ തെരഞ്ഞെടുക്കുന്നു
5 August 2023
കെ – ഫോൺ പദ്ധതിയുടെ ഭാഗമായി പൊതുജനങ്ങൾക്കും സ്ഥാപനങ്ങൾക്കും ഇന്റർനെറ്റ് സേവനങ്ങൾ നൽകുന്നതിന് ലോക്കൽ നെറ്റ്‌വർക്ക് പ്രൊവൈഡർമാരെ തെരഞ്ഞെടുക്കുന്നു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിലെ പ്രാദേശിക കേബിൾ/ഇന്റർനെറ്റ് ഓപ്പറേറ്റർമാരുടെ സംഗമം ഇതിനു മുന്നോടിയായി നടത്തും.
ഓഗസ്റ്റ് 9 ന് രാവിലെ 10 ന് തിരുവനന്തപുരം പവർഹൗസ് റോഡിലെ ഹോട്ടൽ ഫോർട്ട് മാനറിലാണ് പരിപാടി. നേരിട്ടെത്തി പരിപാടി ദിവസവും രജിസ്റ്റർ ചെയ്യാം.