‘കെ റെയില്‍ ഉണ്ടെങ്കില്‍ കുട്ടികള്‍ക്ക് അമ്മയുണ്ടാക്കുന്ന ഭക്ഷണം കഴിച്ച് സ്വന്തം വീട്ടിൽ കിടന്നുറങ്ങി പഠിക്കാന്‍ പോകാം’: സ്വാമി സന്ദീപാനന്ദഗിരി

single-img
23 May 2023

കെ റെയിൽ പോലെയുള്ള അതിവേഗ ട്രെയിൻ തിരുവനന്തപുരം മുതൽ കാസർകോട് വരെ പത്ത് മിനിട്ട് ഇടവിട്ട് ഓടാനുണ്ടായിരുന്നെങ്കിൽ കുട്ടികള്‍ക്ക് അമ്മയുണ്ടാക്കുന്ന ഭക്ഷണം കഴിച്ച് സ്വന്തം വീട്ടിൽ കിടന്നുറങ്ങി പഠിക്കാന്‍ പോകാമായിരുന്നുവെന്ന് സ്വാമി സന്ദീപാനന്ദഗിരി.

അകലങ്ങൾ ഇല്ലാതെ കേരളത്തിലെ ഏത് കോളേജുകളിലും സ്ക്കൂളുകളിലും നമ്മുടെ കുട്ടികൾക്ക് വീട് വിട്ട് നിൽക്കാതെ അമ്മയുണ്ടാക്കുന്ന ഭക്ഷണവും കഴിച്ച് വൈകുന്നേരം സ്വന്തം വീട്ടിൽ വീട്ടുകാരോടൊപ്പം കിടന്നുറങ്ങി വിദേശ രാജ്യങ്ങളിലെപ്പോലെ പഠിക്കാൻ കഴിയില്ലേ എന്ന് അദ്ദേഹം ഫേസ്ബുക്കില്‍ എഴുതി.