കേരളത്തില്‍ കെ-റെയില്‍ വരില്ല; അത് ബിജെപിയുടെ ഗ്യാരന്‍റി: കെ സുരേന്ദ്രൻ

single-img
4 November 2024

ആര് വിചാരിച്ചാലും കേരളത്തില്‍ കെ- റെയില്‍ വരില്ല എന്നകാര്യം താൻ ഉറപ്പിച്ച്‌ പറയാമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ. കേന്ദ്ര റെയില്‍വേ മന്ത്രി കഴിഞ്ഞ ദിവസം ഇത് സംബന്ധിച്ച്‌ അറിയിച്ച നിലപാടില്‍നിന്ന് വിഭിന്നമാണ് സുരേന്ദ്രന്‍റെ ഈ നിലപാട്.

ആര് പറഞ്ഞാലു കേരളത്തില്‍ കെ-റെയില്‍ വരില്ല. അത് ബിജെപിയുടെ ഗ്യാരന്‍റിയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സാങ്കേതിക പ്രശ്നവും പാരിസ്തിതിക പ്രശ്നവുമാണ് ഇന്നലെ റെയില്‍വേ മന്ത്രി പറഞ്ഞത്. രണ്ടും വലിയ പ്രശ്നങ്ങളാണ്. ഗോവിന്ദന്‍റെ അപ്പ കച്ചവടം സില്‍വർ ലൈനില്‍ നടക്കില്ല. അതിന് താൻ ഗ്യാരന്‍റിയാണെന്നും സുരേന്ദ്രൻ വ്യക്തമാക്കി.

എന്നാല്‍ സാങ്കേതിക തകരാർ പരിഹരിച്ചാല്‍ പദ്ധതി നടപ്പാക്കാൻ റെയില്‍വേ തയാറാകുമെന്നായിരുന്നു ഇന്നലെ റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് പറഞ്ഞത്. തൃശൂർ റെയില്‍വേ സ്റ്റേഷൻ സന്ദർശിക്കവേയാണ് അദ്ദേഹം ഈ കാര്യം അറിയിച്ചത്.