ഗ്രഹാം സ്‌റ്റെയിനും, സ്റ്റാന്‍ സ്വാമിയും പൊറുക്കില്ല; ബിജെപിയെ പിന്തുണച്ച ബിഷപ്പ് ജോസഫ് പാംപ്ലാനിക്കെതിരെ കെ സുധാകരൻ

20 March 2023

കേരളത്തിൽ അടുത്ത തെരഞ്ഞെടുപ്പിൽ ബിജെപിയെ പിന്തുണച്ചുകൊണ്ടുളള ബിഷപ്പ് മാർ ജോസഫ് പാംപ്ലാനിയുടെ പ്രസ്തവനയിൽ ഗ്രഹാം സ്‌റ്റെയിനും, സ്റ്റാന്‍ സ്വാമിയും പൊറുക്കില്ലെന്ന് കെപിസിസി അദ്ധ്യക്ഷൻ കെ സുധാകരൻ. ബിജെപിയെ രാജ്യത്തെ കര്‍ഷകര്‍ക്കും ന്യൂനപക്ഷങ്ങള്‍ക്കും വിശ്വസിക്കാനാവില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
എന്നാൽ താൻ പറഞ്ഞതില്‍ നിന്ന് ഒരണുപോലും പിന്നോട്ടില്ലെന്ന് ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പാംപ്ലാനി വ്യക്തമാക്കി. പറഞ്ഞ കാര്യങ്ങളെല്ലാം ആലോചിച്ച് ഉറപ്പിച്ച് പറഞ്ഞാണ്. രാഷ്ട്രീയ ബന്ധം ഉയര്‍ത്തിക്കാട്ടി പുകമറ സൃഷ്ടിക്കാന്‍ ശ്രമിക്കേണ്ട. ഞങ്ങള്‍ക്ക് ഒരു പക്ഷമേ ഉളളൂ അത് കര്‍ഷകരുടെ പക്ഷമാണ്. കര്‍ഷകരുടെ പ്രശ്‌നങ്ങളെക്കുറിച്ച് പറയുമ്പോള്‍ ഗോഷ്ടി കാണിച്ചിട്ട് കാര്യമില്ലെന്നും മാര്‍ ജോസഫ് പാംപ്ലാനി പറഞ്ഞു.