കെ സുധാകരൻ ആർഎസ്എസിനെ സംരക്ഷിക്കാൻ വരിക എന്നത് വലിയ തമാശ: വി മുരളീധരൻ
ആർഎസ്എസിനെ സംരക്ഷിക്കാനായി കെ സുധാകരൻ വരിക എന്ന് പറഞ്ഞു കഴിഞ്ഞാൽ അതൊരു വലിയ തമാശയാണ് എന്ന് ബിജെപി നേതാവും കേന്ദ്രമന്ത്രിയുമായ . കാരണം, അങ്ങനെ ഒരു കാര്യം കോൺഗ്രസുകാരാരും ശരിവെക്കുമെന്ന് തനിക്ക് തോന്നുന്നില്ലെന്നും ആർഎസ്എസ് ഇന്നുവരെ കോൺഗ്രസിൻ്റെ സംരക്ഷണം തേടിയിട്ടുമില്ലെന്നും വി മുരളീധരൻ പറഞ്ഞു.
“ കോൺഗ്രസ് നടത്തിയ അഴിമതിക്കെതിരായിട്ടും ജനാധിപത്യ വിരുദ്ധ നിലപാടുകൾക്ക് എതിരായിട്ടുമൊക്കെ ശക്തമായ സമീപനമെടുത്ത സംഘടനയാണ് ആർഎസ്എസ്, രാജ്യത്തെ അടിയന്തരാവസ്ഥക്കാലത്ത് ഉൾപ്പെടെ.
അങ്ങനെയുള്ളപ്പോൾ സംഘടനാ കോൺഗ്രസ് ആർഎസ്എസിനെ എങ്ങനെ സഹായിക്കാനാ? ജനതാ പാർട്ടി ഉണ്ടായിരുന്ന കാലഘട്ടത്തിൽ ഇവരെല്ലാവരും പരിപാടികളിൽ പങ്കെടുത്തിട്ടുണ്ടാവും. അതെനിക്കറിയില്ല. അതേപോലെ തന്നെ ആർഎസ്എസിൻ്റെ വോട്ടോടുകൂടിയാണ് സുധാകരൻ ജയിച്ചതെന്ന സിപിഎമ്മിൻ്റെ ആരോപണങ്ങളൊന്നും ഒരടിസ്ഥാനമില്ലാത്തതാണ്. ഏത് ആരോപണവും എവിടെ വേണമെങ്കിലും ഉന്നയിക്കാം. കാരണം നിങ്ങളെപ്പോലെയുള്ള മാധ്യമപ്രവർത്തകർ തിരിച്ചു ചോദിക്കാത്തിടത്തോളം കാലം. കാരണം നിങ്ങളാരും ഒരു ചോദ്യവും ചോദിക്കാത്തതുകൊണ്ട് ധൈര്യമായിട്ട് ഏതു വിഡ്ഢിത്തരവും പറയാം.
അങ്ങനെയുള്ള ഒരു പാർട്ടിയാണ് സിപിഐഎം. അപ്പൊ അത് ഇതുപോലത്തെ ഒരു ഒരു വിഡ്ഢിത്തം കൂടി പറഞ്ഞു. അത്രയേ ഉള്ളൂ. കാരണം നിങ്ങളാരും ചോദിക്കില്ലല്ലോ. അവർക്ക് എന്തും പറയാം. ഞങ്ങളോടൊക്കെ നിങ്ങൾ ചോദിക്കും സിപിഎം നേതാക്കന്മാരോട് നിങ്ങളാരും ഒന്നും ചോദിക്കില്ല. അപ്പൊ ദയവു ചെയ്ത് സിപിഎം നേതാക്കന്മാർ ഈ തരത്തിലുള്ള പമ്പര വിഡ്ഢിത്തങ്ങൾ പറയുമ്പോ നിങ്ങളെങ്കിലും തിരിച്ചൊന്ന് ചോദിക്കുക. അപ്പൊ ഇത് പമ്പര വിഡ്ഢിത്തമാണോ അല്ലയോ എന്നുള്ളത് പുറത്തുവരും.”- അദ്ദേഹം കൂട്ടിച്ചേർത്തു.