എൽദോസ് കുന്നപ്പിള്ളി വിളിച്ചു; ഒളിവിൽ പോയതിൽ ഖേദം അറിയിച്ചതായി കെ സുധാകരൻ

single-img
21 October 2022

ബലാത്സംഗ കേസിൽ പ്രതി ചെക്കപ്പെട്ടതിനെ തുടർന്ന് ഒളിവിൽ പോയ എൽദോസ് കുന്നപ്പിള്ളിൽ എംഎൽഎ തന്നെ വിളിച്ചതായി കെപിസിസി പ്രസിഡന്റ് കെ സുധാകരൻ. ഒളിവിൽ പോയതിൽ എൽദോസ് ഖേദം അറിയിച്ചതായും സുധാകരൻ വ്യക്തമാക്കി.

പാർട്ടിയെ അറിയിച്ചിട്ട് വേണമായിരുന്നു ഒളിവിൽ പോകാൻ എന്ന് എൽദോസിന് മറുപടി നൽകിയതായും സുധാകരൻ പറഞ്ഞു. എൽദോസിനെതിരായി നടപടി എടുക്കുന്നതിൽ നേതാക്കളുമായി നാളെ ചർച്ച നടത്തും. മുൻകൂർ ജാമ്യം നൽകാൻ കോടതി കണക്കിലെടുത്ത കാരണങ്ങൾ പരിശോധിക്കും.

യഹാനിക്കെതിരായ കേസിന്റെ പിന്നിൽ ഗൂഢാലോചന ഉണ്ടെന്ന എൽദോസിന്റെ ആരോപണവും പരിശോധിക്കുമെന്ന് കെ സുധാകരൻ പറഞ്ഞു. അതേസമയം, പാർട്ടി നടപടിയുടെ കാര്യത്തിൽ ഇന്ന് തീരുമാനമുണ്ടാകുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ പറഞ്ഞിരുന്നു.