മൊഴി നല്‍കാന്‍ ഭീഷണിപ്പെടുത്തി; പോലീസിനെതിരെ അവകാശ ലംഘനത്തിന് നോട്ടീസുമായി കെ സുധാകരൻ
1 July 2023
മോന്‍സണ്‍ മാവുങ്കല്‍ കേസില്‍ പൊലീസിനെതിരെ അവകാശ ലംഘനത്തിന് നോട്ടീസുമായി കെപിസിസി അധ്യക്ഷൻ കെ സുധാകരന്‍. മൊഴി നല്‍കാന്‍ തന്നെ പോലീസ് ഭീഷണിപ്പെടുത്തിയെന്നാണ് ലോക്‌സഭാ സ്പീക്കറിന് സുധാകരന്‍ പരാതി നൽകിയിട്ടുള്ളത്. അതേസമയം, പോക്‌സോ കേസില്‍ കെ സുധാകരനെതിരെ പേര് പറയാന്‍ ഡിവൈഎസ്പി നിര്‍ബന്ധിച്ചെന്ന ആരോപണവുമായി മോന്‍സനും രംഗത്തെത്തി.
എറണാകുളം അഡീഷണല്‍ സെഷന്‍സ് കോടതിയിലായിരുന്നു മോന്‍സണ്‍ ഇക്കാര്യം ചൂണ്ടിക്കാട്ടി രേഖാമൂലം പരാതി എഴുതിനല്‍കി. അതേസമയം, കെ സുധാകരന്റെ ആസ്ഥിയും വരുമാനവും കണ്ടെത്താനൊരുങ്ങുകയാണ് വിജിലന്‍സ്. ഇതിന്റെ ഭാഗമായി ലോക് സഭാ സെക്രട്ടറി ജനറലിന് കത്ത് നല്‍കി കോഴിക്കോട് വിജിലന്‍സ് സ്‌പെഷ്യല്‍ സെല്‍ എസ് പി. എം പി എന്ന നിലയില്‍ വരുമാനങ്ങളുടെ വിശദാംശങ്ങള്‍ നല്‍കാനാണ് നിര്‍ദേശം.