ഇന്ന് കേരളത്തിലെ ഏറ്റവും വലിയ കമ്മ്യൂണിസ്റ്റാണ് കെ സുധാകരൻ: മാത്യു കുഴൽനാടൻ
16 November 2022
ആർഎസ് എസിനെ പുകഴ്ത്തിയുള്ള വിവാദ പ്രസ്താവനയിൽ കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ കെ സുധാകരന് പിന്തുണയുമായി മാത്യു കുഴൽനാടൻ. കെ സുധാകരനെ സിപിഎം വേട്ടയാടുകയാണെന്നും ഇന്ന് കേരളത്തിലെ ഏറ്റവും വലിയ കമ്മ്യൂണിസ്റ്റാണ് സുധാകരനെന്നും കുഴൽനാടൻ പറഞ്ഞു.
കെ സുധാകരന്റെ പ്രസ്താവനയിൽ മാധ്യമങ്ങൾ അനാവശ്യ വിവാദമുണ്ടാക്കുകയാണ്. അനേകം പതിറ്റാണ്ടായി പ്രവർത്തിച്ചുണ്ടാക്കിയ പ്രതിച്ഛായ ഇല്ലാതാക്കാൻ മാധ്യമങ്ങൾ ശ്രമിക്കുന്നു. ഇത് ശരിയായ മാധ്യമധർമമാണോ എന്ന് പരിശോധിക്കണമെന്നും അദ്ദേഹം പറഞ്ഞു.അതേസമയം, കെ സുധാകരന്റെ വിവാദ പ്രസ്താവനകൾ കോൺഗ്രസ് ഗൗരവമായാണ് കാണുന്നതെന്നും നേതാക്കളുടെ ഇടപെടലിൽ തൃപ്തിയുണ്ടെന്നും മുസ്‌ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി എം എ സലാം ഇന്ന് പറഞ്ഞിരുന്നു.