തൊണ്ടി സഹിതം പിടിക്കപ്പെട്ട പ്രതിയുടെ അവസ്ഥയാണ് കെ സുധാകരന്: എ എ റഹിം എംപി

single-img
25 June 2023

ഭയം ഭരിക്കുന്നത് സർക്കാരിനേയല്ലെന്നും കെ സുധാകരനെയാണെന്നും എഎ റഹിം എം.പി. തൊണ്ടി സഹിതം പിടിക്കപ്പെട്ട പ്രതിയുടെ അവസ്ഥയാണ് കെപിസിസി പ്രസിഡന്റ് കെ. സുധാകരനെന്നും സുധാകരന് മോൻസനെ പേടിയാണ് എന്നും എഎ റഹിം പറഞ്ഞു.

അതേപോലെതന്നെ, കെ സുധാകരനെതിരായ നിയമനടപടിയിൽ എംവി ഗോവിന്ദൻ മാഷ് എവിടെ നിൽക്കുന്നു, മോൺസന്റെ സുഹൃത്തായ സുധാകരൻ എവിടെ നിൽക്കുന്നു. സുധാകരൻ എംവി ഗോവിന്ദൻ മാസ്റ്ററെ എന്ത് നിയമ നടപടിക്ക് വിധേയനാക്കാനാണെന്നും എഎ റഹിം പരിഹസിച്ചു.

അതേസമയം മണിപ്പൂരിൽ തുടരുന്ന സംഘർഷവുമായി ബന്ധപ്പെട്ട് രാജ്യത്തെ ക്രമസമാധാന നിലയെ കുറിച്ച് വലിയ ഭീതിയാണുള്ളത് എന്നും സംഘർഷം തുടങ്ങി അമ്പത് ദിവസം കഴിഞ്ഞാണ് ഒരു സർവ്വകക്ഷി യോഗം വിളിക്കാനെങ്കിലും കേന്ദ്ര സർക്കാർ തയ്യാറായത് എന്നും അദ്ദേഹം സൂചിപ്പിച്ചു.

സംസ്ഥാനത്തുചേർന്ന സർവ്വകക്ഷി സംഘം പ്രധാനമന്ത്രിയെ കാണാൻ ശ്രമിച്ചിട്ട് ഒരു ജനാധിപത്യ മര്യാദയില്ലാതെയാണ് പ്രധാനമന്ത്രി പെരുമാറിയത്. തികച്ചും അസാധാരണമായ സാഹചര്യമാണ് മണിപ്പൂരിലുള്ളത്. രാജ്യത്ത് ക്രമസമാധാന വീഴ്ച നിലനിർത്തി കൊണ്ട് പോകുന്നതിനും സമാധാനം പുന:സ്ഥാപിക്കുന്നതിനും കേന്ദ്ര സർക്കാർ പൂർണമായും പരാജയപെട്ടെന്നും രാജ്യവ്യാപകമായി ക്യാമ്പയിൻ നടത്തുമെന്നും എഎ റഹിം അറിയിച്ചു.