ചെറിയൊരബദ്ധം; സംവിധായകൻ കെജി ജോർജ്ജ് മികച്ച രാഷ്ട്രീയ പ്രവർത്തകൻ ആയിരുന്നുവെന്ന് കെ സുധാകരൻ

single-img
24 September 2023

ഇന്ന് അന്തരിച്ച പ്രശസ്ത സംവിധായകൻ കെജി ജോർജ്ജിന് അനുശോചനം അറിയിച്ച് സ്വയം കുഴിയിൽ ചാടിയിരിക്കുകയാണ് കെപിസിസി അധ്യക്ഷൻ കെ സുധാകരൻ.സംവിധായകന്റെ വിയോഗത്തില്‍ പ്രതികരണം ചോദിച്ച മാധ്യമ പ്രവര്‍ത്തകരോട് “അദ്ദേഹം നല്ലൊരു രാഷ്ട്രീയ പ്രവർത്തകൻ ആയിരുന്നു” എന്നാണ് അദ്ദേഹം മറുപടി പറഞ്ഞത്.

“അദ്ദേഹത്തെ കുറിച്ച് ഓര്‍ക്കാന്‍ ഒരുപാടുണ്ട്. നല്ലൊരു പൊതുപ്രവര്‍ത്തകനായിരുന്നു രാഷ്ട്രീയ നേതാവായിരുന്നു, കഴിവും പ്രാപ്തിയുമുള്ളയാളായിരുന്നു, ഞങ്ങള്‍ക്ക് അദ്ദേഹത്തോട് അഭിപ്രായ വ്യത്യാസമുണ്ടായിരുന്നില്ല. അദ്ദേഹത്തോട് സഹതാപമുണ്ട്, വിയോഗത്തില്‍ ദുഃഖമുണ്ട്.” എന്നാണ് കെ സുധാകരൻ പ്രതികരിച്ചത്.

സുധാകരന്റെ പ്രതികരണ ദൃശ്യങ്ങൾ സോഷ്യൽ മീഡിയകളിൽ പ്രത്യക്ഷപ്പെട്ടതോടെ കെ നിരവധി ട്രോളുകളാണ് ഇപ്പോൾ പുറത്തുവന്നുകൊണ്ടിരിക്കുന്നത്. കഴിഞ്ഞ ദിവസം ഉണ്ടായ കെ സുധാകരനും പ്രതിപക്ഷ നേതാവ് വി ഡി സതീശനും തമ്മിലുള്ള മൈക്ക് വിവാദത്തിന് പിന്നാലെയാണ് സുധാകരന്റെ പ്രതികരണം ഇപ്പോൾ ചർച്ചയാകുന്നത്.