ഒഐസിസി കമ്മിറ്റി പിടിച്ചെടുക്കാൻ കെ സുധാകരൻ; മറുതന്ത്രങ്ങൾ മെനഞ്ഞു വിഡി സതീശൻ
![single-img](https://www.evartha.in/wp-content/themes/nextline_evartha_v2/images/footer_logo.png)
![](https://www.evartha.in/wp-content/uploads/2024/08/k-sudhakaran.jpg)
ഓവര്‍സീസ് ഇന്ത്യന്‍ കള്‍ച്ചറല്‍ കോണ്‍ഗ്രസ് കമ്മിറ്റിയുടെ ഭാരവാഹിത്വത്തെ ചൊല്ലി കേരളത്തിലെ കോൺഗ്രസിനുള്ളിൽ പുതിയ തര്‍ക്കം. ഒഐസിസിയുടെ കമ്മിറ്റി പിടിച്ചെടുക്കാനാണ് കെ സുധാകരന്റെ നീക്കം. എന്നാൽ സുധാകരന്റെ നീക്കം അട്ടിമറിക്കാൻ സതീശൻ വിഭാഗം നേതാക്കള്‍ രംഗത്തെത്തി.
ഇതിനു പിന്നാലെ ഒഐസിസി ഗ്ലോബല്‍ കമ്മിറ്റി പിരിച്ചുവിട്ട കെ സുധാകരന്റെ നടപടി പിന്‍വലിച്ചു. വി ഡി സതീശന്‍ ഉൾപ്പെടെയുള്ള മറുവിഭാഗത്തിന്റെ ശക്തമായ പ്രതിഷേധത്തെ തുടര്‍ന്നാണ് നടപടി. കെ സുധാകരന്റെ അമേരിക്കന്‍ യാത്രയിലാണ് കമ്മിറ്റി പിരിച്ചു വിട്ട അറിയിപ്പ് വരുന്നത് .
ഇതോടുകൂടി മറുവിഭാഗം ഇടഞ്ഞതോടെ പിറ്റേ ദിവസം തന്നെ ഹൈക്കമാന്റ് ഇടപ്പെട്ട് ഉത്തരവ് പിന്‍വലിപ്പിച്ചു. ഒമാനില്‍ നിന്നുള്ള ശങ്കരപിള്ള കുമ്പളത്ത് ചെയര്‍മാന്‍ ആയിട്ടുള്ള കമ്മിറ്റിയാണ് കെ സുധാകരന്‍ പിരിച്ചു വിട്ടത്. അദ്ദേഹത്തിന് പകരം ജെയിംസ് കൂടലിന് ചുമതല നല്‍കി. ഇതാണ് പ്രതിഷേധത്തിലേക്ക് വഴിവെച്ചത് .