ബിഷപ്പ് ജോസഫ് പാംപ്ലാനിയെ സന്ദർശിച്ച് കെ സുധാകരൻ

single-img
15 April 2023

കെപിസിസി പ്രസിഡന്റ് കെ സുധാകരൻ തലശ്ശേരി ബിഷപ്പ് ഹൗസിൽ തലശ്ശേരി ആർച്ച് ബിഷപ്പ് ജോസഫ് പാംപ്ലാനിയെ ഇപ്പോൾ സന്ദർശിക്കുന്നു. സംസ്ഥാനത്തെ ക്രൈസ്തവ സഭകളെ അടുപ്പിക്കാനുള്ള ബിജെപി നീക്കത്തിന് തടയിടാനാണു കോൺ​ഗ്രസ് ശ്രമം.

ഇതിനുശേഷം കർദ്ദിനാൾ ആലഞ്ചേരിയെയും താമരശ്ശേരി ബിഷപ്പിനെയും കാണും. സംസ്ഥാനത്തെ ക്രിസ്ത്യൻ സമൂഹത്തിൽ ആശയക്കുഴപ്പമുണ്ടാക്കാൻ ബിജെപി ശ്രമിക്കുന്നുവെന്ന വിലയിരുത്തലിലാണ് കെപിസിസി പ്രസിഡന്റ് കെ. സുധാകരൻ ബിഷപ്പുമാരെ കാണാൻ നീക്കമാരംഭിച്ചത്.

സർക്കാരിന്റെ ഭരണനേട്ടങ്ങൾ പറഞ്ഞും സാമുദായിക ഇടപെടൽ നടത്തിയും എൽഡിഎഫും ബിജെപിയും ലോക്സഭാ തിരഞ്ഞെടുപ്പിനു തയാറെടുക്കുമ്പോൾ, കോൺഗ്രസ് മെല്ലപ്പോക്കിലാണെന്ന് വിമർ‌ശനമുയർന്നിരുന്നു.