കെപിസിസി അധ്യക്ഷനായി കെ സുധാകരൻ തുടരും: താരിഖ് അൻവർ

single-img
11 January 2023

കെപിസിസി അധ്യക്ഷനായി കെ സുധാകരൻ തുടരും എന്ന് എ ഐ സി സി ജനറൽ സെക്രട്ടറി താരിഖ് അൻവർ. സുധാകരനെതിരെ എംപിമാർ ഹൈക്കമാൻഡിനെ സമീപിച്ചെന്ന റിപ്പോർട്ടുകളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

ശശി തരൂരുമായി ബന്ധപ്പെട്ട വിഷയത്തിലും എ ഐ സി സി ജനറൽ സെക്രട്ടറി താരിഖ് അൻവർ പ്രതികരിച്ചു. തരൂർ അഭിപ്രായം പറയേണ്ടത് ഹൈ കമാന്‍റിനോടാണ്. ആര്‍ക്കും എന്ത് പദവിയും ആഗ്രഹിക്കാം. പക്ഷെ സ്ഥാനാര്‍ത്ഥിത്വം തീരുമാനിക്കാന്‍ നടപടി ക്രമം ഉണ്ട്. കൂടാതെ മുഖ്യമന്ത്രി ആകാൻ തയ്യാർ എന്ന പ്രതികരണത്തെയും അദ്ദേഹം വിമർശിച്ചു.

അതേസമയം മുഖ്യമന്ത്രിയാകാന്‍ താന്‍ തയാറെന്ന ശശി തരൂരിന്റെ പരാമര്‍ശത്തില്‍ പ്രതികരണവുമായി ഹൈബി ഈഡന്‍ എം പി രംഗത്തെത്തി. ആര്‍ക്കും മുഖ്യമന്ത്രി സ്ഥാനം ആഗ്രഹിക്കാമെന്നും, തനിക്കും ആഗ്രഹിച്ചു കൂടെ എന്നുമായിരുന്നു ഹൈബി ഈഡന്റെ പ്രതികരണം. തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥികളെ തീരുമാനിക്കുന്നത് പാര്‍ട്ടിയാണെന്നും ഇപ്പോള്‍ അതില്‍ അഭിപ്രായം പറയാന്‍ സമയമായില്ലെന്നും ഹൈബി ഈഡന്‍ പറഞ്ഞു