എംവി ജയരാജനെ ഇഞ്ചോടിഞ്ച് വ്യത്യാസത്തിൽ കെ സുധാകരൻ പരാജയപ്പെടുത്തും; ട്വന്റി ഫോർ ന്യൂസ് സർവേ

single-img
9 April 2024

കണ്ണൂർ മണ്ഡലത്തിൽ യുഡിഎഫിൻ്റെ കെ സുധാകരൻ ഇടതുമുന്നണിയുടെ എംവി ജയരാജനെ ഇഞ്ചോടിഞ്ച് വ്യത്യാസത്തിൽ മറികടക്കുമെന്ന് ട്വന്റി ഫോർ ന്യൂസ് സർവേ . 45.5 ശതമാനം പേർ സുധാകരൻ വിജയിക്കുമെന്നും 43.8 ശതമാനം പേർ എംവി ജയരാജൻ വിജയിക്കുമെന്നുമാണ് അഭിപ്രായപ്പെടുന്നത്.

ബിജെപി നയിക്കുന്ന എൻഡിഎ മുന്നണിയുടെ സി രഘുനാഥ് 9.4 ശതമാനം പേരുടെ മാത്രം പിന്തുണയുമായി പിന്നിലാണ്. അതേസമയം 1.3 ശതമാനം പേർ മറ്റാരെങ്കിലും വിജയിക്കുമെന്ന അഭിപ്രായക്കാരാണ്. ഇതോടൊപ്പം കേന്ദ്രസർക്കാർ കൊണ്ടുവന്ന പൗരത്വ നിയമഭേദഗതി വോട്ടിനെ സ്വാധീനിക്കുമെന്ന് കണ്ണൂരിലെ വോട്ടർമാർ അഭിപ്രായപ്പെടുന്നു.

70.2 ശതമാനം പേരും സർവേയിൽ ഇതേ അഭിപ്രായം രേഖപ്പെടുത്തി. ബാക്കി 29.8 ശതമാനം പേർ എതിരഭിപ്രായമുള്ളവരാണ്. തെരഞ്ഞെടുപ്പിന് ശേഷം രാജ്യം ആര് ഭരിക്കുമെന്ന ചോദ്യത്തിന് എൻഡിഎയും ഇന്ത്യാ മുന്നണിയും ഏറെക്കുറെ ഒപ്പത്തിനൊപ്പമാണ്. 39.2 ശതമാനം പേർ എൻഡിഎയ്ക്കൊപ്പവും 38.7 ശതമാനം പേർ ഇന്ത്യാ മുന്നണിക്കൊപ്പവും നിൽക്കുന്നു. 1.8 ശതമാനം പേർ മറ്റുള്ളവർ ഭരിക്കുമെന്ന് പറയുമ്പോൾ 20.3 ശതമാനം പേർക്ക് അഭിപ്രായമില്ല.