ആശങ്കകൾക്ക് വിരാമം; കെ സുധാകരൻ കെപിസിസി പ്രസിഡന്‍റായി നാളെ ചുമതല ഏൽക്കും
7 May 2024
ലോക്സഭാ തെരഞ്ഞെടുപ്പ് കഴിഞ്ഞതിനെ തുടർന്ന് കെ സുധാകരൻ കെപിസിസി പ്രസിഡന്‍റായി നാളെ ചുമതല ഏൽക്കും. ഇതുമായി ബന്ധപ്പെട്ടു കഴിഞ്ഞ ദിവസങ്ങളിൽ ഉണ്ടായ വിവാദം അവസാനിപ്പിക്കാനായി എഐസിസി ഇടപെടുകയായിരുന്നു.
വീണ്ടും സ്ഥാനമേൽക്കണം എന്ന സുധാകരന്റെ കടുത്ത സമ്മർദത്തിന് പിന്നാലെയാണ് ചുമതല ഏല്‍ക്കാന്‍ ഹൈക്കമാന്റ് അനുമതി നൽകിയതെന്നാണ് റിപ്പോർട്ടുകൾ. അതേസമയം , കെപിസിസി പ്രസിഡന്റ് സ്ഥാനം തനിക്ക് തരേണ്ട കാര്യമില്ലെന്നും പോയി ഒപ്പിട്ട് എടുക്കാവുന്നതേ ഉള്ളൂ എന്നും കെ സുധാകരൻ ഇന്ന് മാധ്യമങ്ങളോട് പ്രതികരിച്ചു.
കോൺഗ്രസിനുള്ളിൽ ആരും തനിക്കെതിരെ ഒരു തന്ത്രവും മെനയുന്നില്ല. തനിക്ക് ആരോടും ഒരു പരാതിയുമില്ലെന്നും കെ സുധാകരൻ പറഞ്ഞു.