കെ സുധാകരന്റെ വീട്ടിലെ കൂടോത്രം; തെളിവ് ഇല്ലാതെ കേസ് എടുക്കാനാവില്ല ; പ്രാഥമിക അന്വേഷണം അവസാനിപ്പിച്ച് പോലീസ്

single-img
24 July 2024

സംസ്ഥാന കോണ്‍ഗ്രസ് ആസ്ഥാനത്തും കെപിസിസി അധ്യക്ഷന്‍ കെ.സുധാകരന്റെ വീട്ടിൽ നിന്നും കൂടോത്രം കണ്ടെത്തിയതില്‍ തെളിവ് ഇല്ലാതെ കേസ് എടുക്കാനാവില്ല , കെ സുധാകരന്‍ പരാതി നല്‍കിയാല്‍ മാത്രമേ തുടര്‍ന്ന് അന്വേഷണം നടുത്തുകയുള്ളു, പ്രാഥമിക അന്വേഷണം അവസാനിപ്പിച്ച് മ്യൂസിയം പോലീസ്.

അതേസമയം, കെ.സുധാകരന്റെ കണ്ണൂരിലെ വീട്ടിലും തിരുവനന്തപുരത്തെ കെപിസിസി ഓഫിസില്‍ അദ്ദേഹത്തിന്റെ മേശയ്ക്കടിയിലും പേട്ടയിലെ വീട്ടിലും കൂടോത്രം വച്ചിട്ടുണ്ടെന്നായിരുന്നു ആരോപണം ഇതിന് എതിരെ ഒരു പൊതുപ്രവര്‍ത്തകനാണ് പരാതി നല്‍കിയത്.

പിന്നാലെ പരാതിക്കാരന്റെയും കെപിസിസി ജീവനക്കാരുടെയും മൊഴി പൊലീസ് രേഖപ്പെടുത്തിയിരുന്നു. സംഭവത്തെക്കുറിച്ച് ടിവിയില്‍ കണ്ടുള്ള വിവരം മാത്രമേ ഉള്ളുവെന്നായിരുന്നു പരാതിക്കാരന്റെ മൊഴി. കൂടോത്രത്തെക്കുറിച്ച് അറിയില്ലെന്നും അങ്ങനെയൊന്ന് ഓഫിസില്‍നിന്ന് കണ്ടെത്തിയിട്ടില്ലെന്നും കെപിസിസി ജീവനക്കാരനും മൊഴി നല്‍കിയിരുന്നു, ഫോണില്‍ ബന്ധപ്പെട്ടപ്പോള്‍ സുധാകരന് പരാതിയില്ല എന്നതിന്റെ അടിസ്ഥാനത്തിലാണ് കേസ് അവസാനിപ്പിച്ച് പോലീസ് റിപ്പോര്‍ട്ട് നല്‍കിയത്.