വോട്ടിങ്ങ് മെഷീനിൽ കെ സുധാകരൻ്റെ പേര് മാറ്റി; തെരഞ്ഞെടുപ്പ് അട്ടിമറിക്കാനുള്ള നീക്കമെന്ന് കോൺഗ്രസ്
ലോക്സഭാ തെരഞ്ഞെടുപ്പിൽ കണ്ണൂർ മണ്ഡലത്തിൽ ഇലക്ട്രോണിക് വോട്ടിങ്ങ് മെഷീനിൽ നിന്നും കെ സുധാകരന്റെ പേര് മാറ്റിയത് തിരഞ്ഞെടുപ്പ് അട്ടിമറിക്കുന്നതിന് വേണ്ടിയെന്ന് കോണ്‍ഗ്രസ് ആരോപിക്കുന്നു . കെ സുധാകരൻ എന്ന പേരിനു പകരമായി കെ സുധാകരൻ S/o രാവുണ്ണി എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
അവസാന ഘട്ട സ്ഥാനാർത്ഥി പട്ടിക പ്രസിദ്ധീകരിച്ചപ്പോഴാണ് ഇത്തരത്തിൽ പേരിൽ മാറ്റമുണ്ടായത് . കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ഉൾപ്പെടെ കെ സുധാകരൻ എന്ന പേരിലായിരുന്നു അദ്ദേഹം മത്സരിച്ചത്. ഇത്തവണ കെ സുധാകരൻ്റെ പേരിൽ മാറ്റം വരുത്തിയത് ബോധപൂർവ്വം തിരഞ്ഞെടുപ്പ് അട്ടിമറിക്കുള്ള ശ്രമമാണെന്ന് കോൺഗ്രസ് ആരോപിച്ചു.
അതേസമയം തെരഞ്ഞെടുപ്പിൽ കെ സുധാകരൻ എന്ന പേരിൽ രണ്ട് അപര സ്ഥാനാർത്ഥികൾ നാമനിർദ്ദേശ പത്രിക സമർപ്പിച്ചിരുന്നു. വിഷയത്തിൽ തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കുമെന്ന് യുഡിഎഫ് വ്യക്തമാക്കിയിട്ടുണ്ട്.