വേണമെങ്കിൽ മാംസാഹാരം പുറത്ത് പോയി കഴിക്കാം: കെ സുരേന്ദ്രൻ

5 January 2023

എല്ലാവരും കഴിക്കുന്ന ഭക്ഷണം എന്ന നിലയിലാണ് കലോത്സവത്തിൽ വെജിറ്റേറിയൻ ഭക്ഷണം വിളമ്പുന്നതെന്നും വേണമെങ്കിൽ മാംസാഹാരം പുറത്ത് പോയി കഴിക്കാം എന്നും ബി ജെ പി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ.
മാത്രമല്ല ഭക്ഷണത്തെച്ചൊല്ലിയുള്ള വിവാദം അനാവശ്യമാണെന്നും നോൺ വെജ് കഴിക്കുന്നതിന് കേരളത്തിൽ ആരും എതിരല്ല എന്നും അദ്ദേഹം പറഞ്ഞു.
അതേസമയം റച്ചിയും മീനും വിളമ്പണ്ട എന്നൊരു നിര്‍ബന്ധം സര്‍ക്കാരിന് ഇല്ലെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍ കുട്ടി രാവിലെ പറഞ്ഞു. അടുത്തവര്‍ഷം മാംസാഹാരം നല്‍കുമെന്നും കഴിക്കുന്നത് കുട്ടികൾ ആയതിനാൽ, നോണ്‍ വെജ് കൊടുത്തതിന്റെ പേരില്‍ ശാരീക പ്രശങ്ങള്‍ ഉണ്ടായാലോ എന്നൊരു ആശങ്ക മാത്രം ആണ് ഉള്ളത് എന്നും അദ്ദേഹം പറഞ്ഞു.
സർക്കാർ ആവശ്യപ്പെടുകയാണെങ്കിൽ നോൺവെജ് ഭക്ഷണം നൽകാൻ തയ്യാറാണെന്ന് പഴയിടം മോഹനൻ നമ്പൂതിരി നേരത്തെ പ്രതികരിച്ചിരുന്നു.