എംടി രമേശ് വരില്ല; കെ സുരേന്ദ്രൻ ബിജെപി സംസ്ഥാന പ്രസിഡന്റായി തുടരാൻ സാധ്യത
കേരളാ ബിജെപിയുടെ പ്രവർത്തനങ്ങളിൽ പ്രവർത്തനങ്ങളിൽ തൃപ്തി ഇല്ലെങ്കിലും . ഈ വരുന്ന ഡിസംബറിൽ കാലാവധി തീരുന്ന കെ സുരേന്ദ്രന് ഒരു അവസരം കൂടി നൽകാൻ ബിജെപി തീരുമാനിച്ചതായി റിപ്പോർട്ടുകൾ. മുൻ കേന്ദ്രമന്ത്രികൂടിയായ പ്രകാശ് ജാവഡേക്കറിന് കേരളത്തിലെ ചുമതല നൽകിയതിലൂടെ മുന്നേറ്റം ഉണ്ടാക്കാൻ കഴിയുമെന്നാണ് ദേശീയ നേതൃത്വത്തിന്‍റെ പ്രതീക്ഷ.
രണ്ട് വർഷങ്ങൾക്ക് ശേഷം നടക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പിൽ കേരളത്തിൽ നിന്നും ഒരു സീറ്റെങ്കിലും നേടുക എന്നതാണ് ബിജെപി ലക്ഷ്യം വയ്ക്കുന്നത്. രാഹുൽ ഗാന്ധി നടത്തുന്ന ഭാരത് ജോഡോ യാത്ര കേരളത്തിൽ ചെറിയ ഓളങ്ങളുണ്ടാക്കുന്ന സാഹചര്യത്തിൽ ബിജെപി കേരളത്തിൽ മുന്നൊരുക്കങ്ങൾ ശക്തമാക്കുന്നുണ്ട്.
കേരളത്തിൽ നിന്നും തിരുവനന്തപുരം മണ്ഡലമാണ് ഇക്കുറി ബിജെപി ലക്ഷ്യം വയ്ക്കുന്ന മണ്ഡലം. ഇതിന്റെകൂടെ തൃശൂരും പത്തനംതിട്ടയും. ഈ മൂന്ന് മണ്ഡലങ്ങളിലും വലിയ വോട്ട് വിഹിതം നേടാൻ ബിജെപി ക്ക് കഴിഞ്ഞിരുന്നു. എംപിയായി മികച്ച പ്രകടനം നടത്തിയ സുരേഷ് ഗോപിയെ നിർത്തി തിരുവനന്തപുരമോ തൃശൂരോ പിടിക്കാനാണ് പാർട്ടി ലക്ഷ്യമിടുന്നത്.താഴെ തട്ടിൽ ബൂത്ത് തലത്തിൽ പോലും പ്രവർത്തനം വ്യാപിപ്പിക്കും.
ഇതോടൊപ്പം ക്രൈസ്തവ സഭകളുമായി അടുത്ത സൗഹൃദത്തിനും ലക്ഷ്യമിടുന്നുണ്ട്. ഇതിനായി സഭാ നേതാക്കളുമായി കൂടിക്കാഴ്ച നടത്തും. അതേ സമയം സുരേന്ദ്രനെ മാറ്റി എം ടി രമേശിന് അവസരം നൽകണമെന്നാണ് സുരേന്ദ്രൻ വിരുദ്ധരുടെ അഭിപ്രായം.