ഉദരനിമിത്തം ബഹുകൃതവേഷം; സന്ദീപാനന്ദഗിരി തന്നോട് ‘ചോദിച്ചുവാങ്ങിയ സെൽഫി’ എന്ന് കെ സുരേന്ദ്രൻ


തിരുവനന്തപുരം ഹയാത്ത് റീജന്‍സി ഉദ്ഘാടനവേളയില്‍ പങ്കെടുക്കാനെത്തിയ ബിജെപി അധ്യക്ഷൻ കെ സുരേന്ദ്രനൊപ്പം സെല്‍ഫി എടുത്ത് സ്വാമി സന്ദീപാന്ദഗിരി സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത് വ്യാപക ചർച്ചയ്ക്ക് കാരണമായിരുന്നു. ചിത്രത്തിന് ക്യാപ്‌ഷനായി ‘സ്‌നേഹിക്ക, യുണ്ണീ നീ നിന്നെ ദ്രോഹിക്കുന്ന ജനത്തെയും;ദ്രോഹം ദ്വേഷത്തെ നീക്കിടാസ്‌നേഹം നീക്കീടു, മോര്‍ക്ക നീ”എന്നും സന്ദീപാനന്ദ ഗിരി എഴുതിയിരുന്നു.
ഈ പോസ്റ്റ് സോഷ്യൽ മീഡിയയിൽ വൈറലായതിന് പിന്നാലെ സന്ദീപാനന്ദഗിരിയ്ക്ക് മറുപടിയുമായി എത്തിയിരിക്കുകയാണ് കെ സുരേന്ദ്രന്‍. ഒരു പൊതു ചടങ്ങിനിടെ ഒരാള്‍ ഒരു സെല്‍ഫി എടുത്തോട്ടെ എന്നു ചോദിക്കുന്നു. സമ്മതിക്കുന്നു. പിന്നീട് ആ സെല്‍ഫി അയാള്‍ എങ്ങനെ ഉപയോഗിക്കുന്നു എന്നുള്ളത് അയാളുടെ മാത്രം കാര്യംമെന്നും കെ സുരേന്ദ്രൻ പറയുന്നു.
ജഡിലോമുണ്ഡീ ലുഞ്ജിതകേശാ…..ഉദരനിമിത്തം ബഹുകൃതവേഷം’ എന്നും കെ സുരേന്ദ്രൻ ഇതോടൊപ്പം എഴുതിയിരുന്നു.