കെ സുരേന്ദ്രന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ സന്ദര്‍ശിച്ചു

single-img
23 February 2023

ബി ജെ പി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ ഡൽഹിയിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയെ സന്ദര്‍ശിച്ചു. പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയിലായിരുന്നു കൂടിക്കാഴ്ച നടത്തിയത്.

കേരളത്തിലെ ഇപ്പോഴുള്ള രാഷ്ട്രീയ സാഹചര്യത്തെക്കുറിച്ചും സംഘടനാപ്രവര്‍ത്തനങ്ങളെ സംബന്ധിച്ചും പ്രധാനമന്ത്രി വിശദമായി ചോദിച്ചറിഞ്ഞതായി കെ സുരേന്ദ്രന്‍ പറഞ്ഞു. സന്ദർശനത്തിൽ ശ്രീകൃഷ്ണവിഗ്രഹം പ്രധാനമന്ത്രിക്ക് ഉപഹാരമായി നല്‍കുകയും ചെയ്തു.