കെ സുരേന്ദ്രൻ രാഷ്ട്രീയ ശത്രുക്കളുടെ പകവീട്ടലിന് ഇരയാകുകയായിരുന്നു: വി മുരളീധരൻ
5 October 2024
മഞ്ചേശ്വരം നിയമസഭാ തിരഞ്ഞെടുപ്പ് കോഴക്കേസില്‍ മുഴുവന്‍ കെ സുരേന്ദ്രൻ ഉൾപ്പെടെ ബിജെപിയിലെ പ്രതികളും കുറ്റവിമുക്തരാക്കിയ കോടതി ഉത്തരവിലൂടെ സത്യം ജയിച്ചതായി മുൻ കേന്ദ്രമന്ത്രി വി മുരളീധരൻ.
ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ രാഷ്ട്രീയ ശത്രുക്കളുടെ പകവീട്ടലിന് ഇരയാകുകയായിരുന്നുവെന്നും നീതിപീഠം അദ്ദേഹത്തിന് നീതി ഉറപ്പാക്കിയിരിക്കുന്നുവെന്നും വി മുരളീധരൻ പ്രതികരിച്ചു.
കോടതിയുടെ ഉത്തരവ് വ്യക്തിപരമായി അദ്ദേഹത്തിന് മാത്രമല്ല, ബിജെപിക്കാകെ ഉണര്‍വേകുന്നതാണ് എന്നും വി.മുരളീധരൻ പറഞ്ഞു. അതേസമയം, കേസിൽ കാസർകോട് ജില്ലാ സെഷൻസ് കോടതിയാണ് കേസ് നിലനിൽക്കില്ലെന്ന വാദം അംഗീകരിച്ചത്.