ബിജെപി സംസ്ഥാന അധ്യക്ഷനായി കെ സുരേന്ദ്രന്‍ തുടരും

7 July 2023

കെ സുരേന്ദ്രന്‍ ബിജെപിയുടെ കേരളാ സംസ്ഥാന അധ്യക്ഷനായി തുടരും. അടുത്ത വർഷം നടക്കാനിരിക്കുന്ന ലോക്സഭാ തെരെഞ്ഞെടുപ്പ് വരെ തുടരാന്‍ കേന്ദ്ര നേതൃത്വം നിർദ്ദേശം നൽകുകയായിരുന്നു. ഈ മാസം നടക്കുന്ന ബിജെപി സംസ്ഥാന അധ്യക്ഷന്മാരുടെ യോഗത്തില്‍ സുരേന്ദ്രന്‍ പങ്കെടുക്കും.
രാജ്യത്തെ വിവിധ സംസ്ഥാന ബിജെപി ഘടകങ്ങളെ പുനഃസംഘടിപ്പിക്കുന്നതിന്റെ ഭാഗമായി കെ.സുരേന്ദ്രനെ മാറ്റി കേന്ദ്രമന്ത്രി വി.മുരളീധരനെ നേതൃത്വത്തിലേക്ക് കൊണ്ടുവരമെന്ന് നേരത്തെ വാര്‍ത്തകള്‍ വന്നിരുന്നു.
ഇന്ന് സംസ്ഥാന തലസ്ഥാനമായ തിരുവനന്തപുരത്ത് ചേര്‍ന്ന നേതാക്കളുടെ അനൗദ്യോഗിക യോഗത്തിലേക്കാണ് കേന്ദ്ര നേതൃത്വത്തിന്റെ അറിയിപ്പ് ലഭിച്ചത്. രാജസ്ഥാന്‍, തെലങ്കാന, ഉൾപ്പെടെയുള്ള നാല് സംസ്ഥാനങ്ങളിലെ ബിജെപി അദ്ധ്യക്ഷന്മാരെ മാറ്റി നിയമിച്ചിട്ടുണ്ട്.