സ്ത്രീകളെ ശരീരമായി മാത്രം കാണുന്ന അധമ കാഴ്ചപ്പാടാണ് കെ സുരേന്ദ്രന്റേത്: മന്ത്രി വീണാ ജോർജ്
28 March 2023
ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്‍ നടത്തിയ പരാമര്‍ശം നിന്ദ്യവും പ്രതിഷേധാര്‍ഹവുമാണ് എന്ന് സംസ്ഥാന ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോർജ്. അങ്ങേയറ്റം ഹീനമായ ആ പരാമര്‍ശം ആവര്‍ത്തിക്കാന്‍ താൻ ആഗ്രഹിക്കുന്നില്ല എന്ന് മന്ത്രി തന്റെ ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു.
സി.പി.എമ്മിലെ വനിതാ പ്രവര്‍ത്തകരെ മാത്രമല്ല മുഴുവന്‍ സ്ത്രീകളെയുമാണ് കെ.സുരേന്ദ്രന്‍ അപമാനിച്ചിരിക്കുന്നതെന്നു പറഞ്ഞ മന്ത്രി, സ്ത്രീകളെ ശരീരമായി മാത്രം കാണുന്ന അധമ കാഴ്ചപ്പാടാണ് സുരേന്ദ്രന്റേതെന്നും ആരോപിച്ചു.
സമൂഹത്തിന് മാതൃകയായി നില്‍ക്കേണ്ടവരാണ് രാഷ്ട്രീയ പ്രവര്‍ത്തകര്‍. സ്ത്രീകളുടെ ശരീരത്തെ ഉദാഹരിച്ച് രാഷ്ട്രീയ വിമര്‍ശനം നടത്തുന്നത് ശരിയായ രീതിയല്ല. ബി.ജെ.പിയിലെ സ്ത്രീകള്‍ ഉള്‍പ്പെടെ ഇതിനെതിരെ പ്രതിഷേധിക്കണമെന്നും മന്ത്രി ആഹ്വാനം ചെയ്തു.