സംസ്ഥാനം വിട്ടുപോകാൻ പാടില്ല; കർശന ഉപാധികളോടെ കെ വിദ്യയ്ക്ക് ജാമ്യം
24 June 2023
മഹാരാജാസ് കോളേജിന്റെ പേരിൽ വ്യാജ പ്രവൃത്തി പരിചയ സർട്ടിഫിക്കറ്റ് നിർമ്മിച്ച് നൽകിയ കേസിൽ അറസ്റ്റിലായ എസ്.എഫ്.ഐയുടെ മുൻ നേതാവ് കെ. വിദ്യയ്ക്ക് കർശന ഉപാധികളോടെ ജാമ്യം. മണ്ണാർക്കാട് മുൻസിഫ് മജിസ്ട്രേറ്റ് കോടതി ജാമ്യം അനുവദിച്ചത്.
സാക്ഷികളെ കാണാൻ പാടില്ല, അന്വേഷണ ഉദ്യോഗസ്ഥർക്ക് മുന്നിൽ ഒന്നിടവിട്ട ദിവസങ്ങളിൽ ഹാജരാകണം, സംസ്ഥാനം വിട്ടുപോകാൻ പാടില്ല, വേറെ കേസുകളിൽ ഉൾപ്പെടാൻ പാടില്ല തുടങ്ങിയ ഉപാധികൾക്ക് പുറമെ 50000 രൂപയുടെ രണ്ട് ആൾജാമ്യവും വിദ്യ നൽകണം.
അതേസമയം, വ്യാജ രേഖാ കേസില്‍ കെ വിദ്യയെ മേപ്പയൂരില്‍ നിന്ന് പൊലീസ് കസ്റ്റഡിയിലെടുത്തത്. തനിക്കെതിരെ നടന്നത് കോണ്‍ഗ്രസുകാരുടെ രാഷ്ട്രീയ ഗൂഢാലോചനയെന്നായിരുന്നു കെ വിദ്യയുടെ ആരോപണം.