കജോൾ എന്റെ ക്രഷ്, ലിപ് ലോക്ക് ചെയ്യാൻ ഒരു ബുദ്ധിമുട്ടും ഉണ്ടായിരുന്നില്ല; ബ്രിട്ടീഷ് പാക് താരം അലി ഖാൻ

single-img
3 September 2023

ദ ട്രയൽ എന്ന് പേരുള്ള സീരീസിലൂടെയായിരുന്നു ബോളിവുഡ് താരം കജോളിന്റെ ഒടിടി അരങ്ങേറ്റം. ഈ സീരീസ് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. തന്റെ ആദ്യ വെബ് സീരീസിൽ ഇതേവരെ സ്വീകരിച്ചിരുന്ന തന്റെ ചില നിലപാടുകളിൽ കജോൾ മാറ്റം വരുത്തിയിരുന്നു. കരിയറിൽ 29 വർഷമായി തുടർന്നു വന്നിരുന്ന നോ കിസിംഗ് പോളിസിയിൽ വിട്ടുവീഴ്ച്ച വരുത്തിയാണ് വെബ് സീരീസിൽ അഭിനയിച്ചത്.

പ്രസ്തുത സീരീസിൽ ബ്രിട്ടീഷ് പാക് താരം അലി ഖാനും ജിഷു സെൻ ഗുപ്തയ്ക്കും ഒപ്പം കജോളിന്റെ ഒരു ലിപ് ലോക്ക് രംഗമുണ്ട്. കജോളിനൊപ്പം ഈ ചുംബന രംഗങ്ങളിൽ അഭിനയിച്ചതിനെ കുറിച്ച് സംസാരിക്കുകയാണ് അലി ഖാൻ. കജോളാണ് തന്റെ എല്ലാ കാലത്തെയും പ്രിയപ്പെട്ട നടിയെന്നും തനിക്ക് അവരോട് വലിയ ക്രഷ് ഉണ്ടെന്നും അലി ഖാൻ വെളിപ്പെടുത്തി.

ചുംബന രംഗം ഷൂട്ട് ചെയ്യുമ്പോൾ രണ്ട് പേർക്കും യാതൊരു വിധത്തിലുള്ള ബുദ്ധിമുട്ടും തോന്നിയിട്ടില്ലെന്ന് അലി ഖാൻ പറയുന്നു. പ്രൊഫഷണലായാണ് രംഗം ചിത്രീകരിച്ചതെന്നും അലി ഖാൻ വ്യക്തമാക്കി. അലി ഖാന്റെ വാക്കുകൾ ഇങ്ങനെ ‘സ്‌ക്രിപ്റ്റ് പ്രകാരം അതൊരു ലിപ് ലോക്ക് ആയിരുന്നു. ആ രംഗം ചെയ്യുമ്പോൾ രണ്ടുപേർക്കും യാതൊരു വിധത്തിലുള്ള ബുദ്ധിമുട്ടും തോന്നിയില്ല. ഷൂട്ടിംഗിന് മുമ്പ് ഞാൻ കാജോളുമായി ഈ രംഗം ചർച്ച ചെയ്തു, സെറ്റിൽ കുറച്ച് ക്രൂ അംഗങ്ങൾ മാത്രമുള്ള ഒരു അടച്ച മുറിയിൽ രംഗം ചിത്രീകരിച്ചു. ഇരുവരും വളരെ പ്രൊഫഷണലിസത്തോടെയാണ് ഈ രംഗം കൈകാര്യം ചെയ്തത്.

ചിത്രീകരണത്തിൽ റീടേക്കുകളുടെ ആവശ്യകത ഇല്ലാതാക്കുന്നതിന് മുമ്പ് അത് റിഹേഴ്‌സൽ ചെയ്തിട്ടുണ്ടായിരുന്നു. ഞങ്ങൾക്ക് നാണമോ മടിയോ ഇല്ലായിരുന്നു. അത്ര പ്രൊഫഷണലായാണ് ആ രംഗം ചിത്രീകരിച്ചത്. ഞങ്ങൾ രണ്ടു മൂന്ന് തവണ റിഹേഴ്‌സൽ നടത്തിയ ശേഷമാണ് ആ രംഗം ചിത്രീകരിച്ചത്.

അതിനാൽ തന്നെ അത് മോണിറ്ററിൽ കണ്ടപ്പോൾ കുറ്റമറ്റ രീതിയിലുള്ള ഒന്നായിരുന്നു. ഷോട്ടിന് ശേഷം ഓക്കെ ആണോയെന്ന് കജോളിനോട് ചോദിച്ചു. എനിക്ക് ഇഷ്ടപ്പെട്ടു എന്നായിരുന്നു മറുപടി. അതിൽ ലൈംഗികത ഒന്നുമില്ല. പ്രൊഫഷണലിസം മാത്രമാണ്’ അലി ഖാൻ പറഞ്ഞു.