കക്കുകളി നാടകത്തിന് പ്രദർശന അനുമതി നിഷേധിക്കണം: ഓർത്തഡോക്സ് സഭ
വിവാദമായ കക്കുകളി നാടകത്തിന് പ്രദർശന അനുമതി നിഷേധിക്കണമെന്ന ആവശ്യവുമായി ഓർത്തഡോക്സ് സഭ. ആവിഷ്കാര സ്വാതന്ത്ര്യത്തിന്റെ പേരിൽ മതസൗഹാർദം തകർക്കാൻ ശ്രമിക്കുന്നതായും
നാടകം സന്യാസ സമൂഹത്തെ മുഴുവൻ അപമാനിക്കുന്നുവെന്നും സഭ പറഞ്ഞു.
സംസ്ഥാന സർക്കാരിനെ വിഷയത്തിൽ പ്രതിഷേധം മാധ്യമങ്ങളിലൂടെ അറിയിക്കുന്നു. പ്രത്യേക മതവിഭാഗങ്ങളെ മാത്രം ആവിഷ്കാര സ്വാതന്ത്ര്യം വഴി ലക്ഷ്യം വെക്കുന്നത് എന്താണെന്ന് ഓർത്തഡോക്സ് സഭ ചോദിച്ചു. മനുഷ്യനെ ഒന്നിപ്പിക്കേണ്ട കല മനുഷ്യനെ ഭിന്നിപ്പിക്കരുതെന്ന് ഓർത്തഡോക്സ് സഭ ആവശ്യപ്പെട്ടു.
അതേസമയം, നാടകം നിരോധിക്കണമെന്നാവശ്യപ്പെട്ട് കെസിബിസി ഉൾപ്പെടെയുള്ളവർ നേരത്തെ രംഗത്തെത്തിയിരുന്നു. മതവികാരം വ്രണപ്പെടുത്തുന്ന നടപടികള്‍ സംസ്ഥാന സര്‍ക്കാര്‍ അംഗീകരിക്കില്ലെന്നായിരുന്നു നാടകം സംബന്ധിച്ചുയര്‍ന്ന വിവാദത്തില്‍ സജി ചെറിയാന്‍ പ്രതികരിച്ചത്. ഫ്രാന്‍സിസ് നൊറോണ എഴുതിയ ‘കക്കുകളി’യെന്ന കഥ ജോബ് മഠത്തിലാണ് നാടകമാക്കിയത്.