പ്രിയപ്പെട്ട മമ്മൂക്ക, ജീവിച്ചിരിക്കുന്ന സമയത്ത് നിങ്ങളെത്തിയ ഉയരങ്ങൾ കാണാൻ ഉമ്മയ്ക്ക് കഴിഞ്ഞു: കമൽ ഹാസൻ

single-img
22 April 2023

നടൻ മമ്മൂട്ടിയുടെ ഉമ്മ ഫാത്തിമ ഇസ്മായിൽ കഴിഞ്ഞ ദിവസമായിരുന്നു അന്തരിച്ചത്. ഈ വിയോഗത്തിൽ വിവിധ മേഖലയിൽ ഉള്ള നിരവധി പേരാണ് അനുശോചന അറിയിച്ചു കൊണ്ട് രം​ഗത്തെത്തിയത്. ഈ കൂട്ടത്തിൽ ഉമ്മയുടെ വേർപാടിൽ അനുശോചനം അറിയിച്ചിരിക്കുകയാണ് ഇതിഹാസതാരം കമൽഹാസൻ.

ആ ഉമ്മ ജീവിച്ചിരുന്ന കാലത്ത് മകൻ എത്തിയ ഉയരങ്ങൾ കണ്ട സംതൃപ്തിയോടെ ആണ് ഉമ്മ യാത്രയായതെന്ന് കമൽഹാസൻ സോഷ്യൽ മീഡിയയിൽ ട്വീറ്റ് ചെയ്യുന്നു.

‘പ്രിയപ്പെട്ട മമ്മൂക്ക, താങ്ങളുടെ മാതാവിന്റെ വിയോഗത്തെ കുറിച്ച് അറിഞ്ഞു. നിങ്ങൾ ഭാഗ്യവാനാണ്. ജീവിച്ചിരിക്കുന്ന സമയത്ത് നിങ്ങളെത്തിയ ഉയരങ്ങൾ കാണാൻ ഉമ്മയ്ക്ക് കഴിഞ്ഞു.

വലിയ സംതൃപ്തിയോടെയാകും അവർ ലോകത്തോട് വിടവാങ്ങിയത്. നിങ്ങളുടെ വേദനയെ സമയത്തിന് മാത്രമേ സുഖപ്പെടുത്താനാകൂ. ആ വേദനയിൽ ഞാനും പങ്കുചേരുന്നു’, – കമൽ എഴുതി..