ഗുരുവായൂർ ക്ഷേത്രസന്ദർശനത്തിൽ വിശദീകരണവുമായി കനയ്യകുമാര്‍

27 September 2022

ഗുരുവായൂർ ക്ഷേത്രസന്ദർശനത്തിൽ വിശദീകരണവുമായി കോണ്‍ഗ്രസ് യുവ നേതാവ് കനയ്യകുമാര്‍. കഴിഞ്ഞ ദിവസം മുന്‍ കെപിസിസി സെക്രട്ടറി എ പ്രസാദ്, യൂത്ത് കോണ്‍ഗ്രസ് ജില്ലാ സെക്രട്ടറി സി എസ് സൂരജ് എന്നിവര്‍ക്കൊപ്പമായിരുന്നു കനയ്യ ഗുരുവായൂരിലെത്തിയത്.
താൻ രാജ്യത്തെ എല്ലാ ആരാധാനാലയങ്ങളും സന്ദര്‍ശിക്കുന്നതിന്റെ ഭാഗമായാണ് ഗുരുവായൂരിലേക്കും പോയതെന്ന് കനയ്യ പറയുന്നു. എല്ലാ മതങ്ങളുടെയും വിശ്വാസങ്ങളെയും ബഹുമാനിക്കുന്നവരാണ് യഥാര്‍ത്ഥ മതേതരരെന്നും മലയാളത്തിലെ ഒരു പ്രമുഖ ചാനലിനോട് സംസാരിക്കവെ പറഞ്ഞു.
രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര രാജ്യത്ത് മാറ്റം കൊണ്ടുവരുമെന്നും കനയ്യ അഭിപ്രായപ്പെട്ടു. കഴിഞ്ഞ ദിവസം രാഹുല്‍ ഗാന്ധിയുടെ ഭാരത് ജോഡോ യാത്ര തൃശൂരില്‍ എത്തിയപ്പോഴായിരുന്നു കനയ്യകുമാറിന്റെ ഗുരുവായൂര്‍ സന്ദര്‍ശനം.