ധൈര്യം ഉണ്ട് എങ്കിൽ പുറത്താക്കട്ടെ : കാനം രാജേന്ദ്രൻ
ധനമന്ത്രി കെ എൻ ബാലഗോപാലിനെ ധൈര്യം ഉണ്ടെങ്കിൽ പുറത്താക്കട്ടെ എന്ന് കാനം രാജേന്ദ്രൻ. പുറത്താക്കിയാൽ അപ്പോൾ കാണാം എന്നും മാധ്യമപ്രവർത്തകരോട് കാനം രാജേന്ദ്രൻ പറഞ്ഞു.
കത്തയക്കാൻ പോസ്റ്റ് ഓഫീസ് ഉള്ളപ്പോൾ ആർക്കും കത്തയക്കാം. ഗവർണർ ഇങ്ങനെ പറഞ്ഞതുകൊണ്ട് ആരും ആരെയും പുറത്താക്കാൻ പോകുന്നില്ല. സർക്കാറിന് യാതൊരുവിധ പ്രതിസന്ധിയും ഇല്ല. എൽഡിഎഫിനെ സംബന്ധിച്ചിടത്തോളം ഇതൊരു ചായ കോപ്പിലെ കൊടുംകാറ്റ് മാത്രമാണ്. ഗവർണർ ജനാധിപത്യത്തെ മാത്രമല്ല ഭരണഘടനയെ കൂടി വെല്ലുവിളിക്കുകയാണ്. അങ്ങനെ പുറത്താക്കാൻ അധികാരം ഉണ്ടെങ്കിൽ ബാലഗോപാലിന് പുറത്താക്കി കാണിക്കട്ടെ കാനം രാജേന്ദ്രൻ പറഞ്ഞു
ധനമന്ത്രിയിൽ ഉള്ള പ്രീതി നഷ്ടമായെന്ന് കാണിച്ചാണ് ഗവർണർ ആരിഫ് മുഹമ്മദ് ഖാന്‍ മുഖ്യമന്ത്രിക്ക് ഗവര്‍ണര്‍ കത്തയച്ചത്. ഗവർണർക്കെതിരായ ബാലഗോപാലിന്‍റെ പ്രസംഗമാണ് നടപടിക്ക് ആധാരം. എന്നാൽ പ്രസംഗം ഗവർണറെ അപമാനിക്കുന്നത് അല്ലെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍ മറുപടി നല്‍കി.