ന്യൂസിലാന്‍ഡ് ടീമിന്റെ നായകസ്ഥാനമൊഴിഞ്ഞ് കെയ്ന്‍ വില്യംസണ്‍
19 June 2024
ന്യൂസിലാന്‍ഡ് ക്രിക്കറ്റ് ടീമിന്റെ നായകസ്ഥാനമൊഴിഞ്ഞ് കെയ്ന്‍ വില്യംസണ്‍. ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന ടി 20 ലോകകപ്പില്‍ സൂപ്പര്‍ 8 കാണാതെ ദേശീയ ടീം പുറത്തായതിന് പിന്നാലെയാണ് തീരുമാനവുമായി കെയ്ന്‍ രംഗത്തുവന്നത്. മാത്രമല്ല ,ടീമുമായുള്ള വരും സീസണിലെ കരാര്‍ പുതുക്കില്ലെന്നും വില്യംസൺ വ്യക്തമാക്കിയിട്ടുണ്ട്.
തന്റെ കുടുംബത്തോടൊപ്പം കൂടുതല്‍ സമയം ചിലവഴിക്കുന്നതിനുവേണ്ടിയാണ് താല്‍ക്കാലികമായ മാറിനില്‍ക്കലെന്ന് വില്യംസണ്‍ പറയുകയും ചെയ്തു . ന്യൂസിലന്‍ഡിനായി കളിക്കാന്‍ സാധിച്ചത് വലിയ കാര്യമായാണ് കാണുന്നതെന്നും താരം പറഞ്ഞു. വില്യംസണിനെ കൂടാതെ ലോക്കി ഫെര്‍ഗൂസനും ദേശീയ ടീമുമായുള്ള കരാര്‍ പുതുക്കില്ലെന്ന് വ്യക്തമാക്കിയിട്ടുണ്ട്.