കങ്കണ ഇന്ദിരാഗാന്ധി; ‘എമര്‍ജന്‍സി’ ചിത്രത്തിന്റെ ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്തുവിട്ടു

single-img
15 September 2022

ഇന്ദിരാഗാന്ധിയുടെ ജീവിതം പ്രമേയമാകുന്ന ‘എമര്‍ജന്‍സി’ എന്ന ചിത്രത്തിന്റെ ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്തുവിട്ടു.

സഞ്ജയ് ​ഗാന്ധിയുടെ പോസ്റ്ററാണ് ഇറങ്ങിയത്. മലയാളി താരം വിശാഖ് നായരാണ് സഞ്ജയ് ​ഗാന്ധിയായെത്തുന്നത്. കങ്കണ റണാവത്ത് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ താരം തന്നെയാണ് പ്രധാനവേഷത്തിലെത്തുന്നത്.

സഞ്ജയ് ​ഗാന്ധിയുടെ വേഷം അഭിനയിക്കാന്‍ പറ്റുന്നത് ശരിക്കും അം​ഗീകാരമാണെന്ന് പോസ്റ്റര്‍ പങ്കുവെച്ചുകൊണ്ട് വിശാഖ് ഇന്‍സ്റ്റാ​ഗ്രാമില്‍ കുറിച്ചു. കങ്കണയ്ക്കും സംഘത്തിനുമൊപ്പം ജോലി ചെയ്യാന്‍ അവസരം ലഭിച്ചതിലുള്ള സന്തോഷവും വിശാഖ് പ്രകടിപ്പിക്കുന്നുണ്ട്.

പവര്‍ഹൗസ് ഓഫ് ടാലന്റ് എന്നാണ് വിശാഖിന്റെ കാരക്റ്റര്‍ പോസ്റ്റര്‍ പങ്കുവെച്ചുകൊണ്ട് കങ്കണ എഴുതിയത്. ഇന്ദിരയുടെ ആത്മാവായിരുന്നു സഞ്ജയ്. അവര്‍ക്ക് ഇഷ്ടമായതും നഷ്ടമായതും എന്നും കങ്കണ കുറിച്ചു. ആനന്ദം എന്ന ചിത്രത്തിലെ കുപ്പി എന്ന കഥാപാത്രമാണ് വിശാഖിനെ ശ്രദ്ധേയനാക്കിയത്. പുത്തന്‍പണം, ചങ്ക്സ്, ചെമ്ബരത്തിപ്പൂ, ഹൃദയം തുടങ്ങിയ ചിത്രങ്ങളിലും വിശാഖ് സാന്നിധ്യമറിയിച്ചു.