കങ്കണ റണാവത്ത് നായികയായ ‘തേജസ്’ 2023ൽ


കങ്കണ റണാവത്ത് നായികയായ ‘തേജസ്’ വ്യോമസേനാ ദിനത്തോടനുബന്ധിച്ച്, അടുത്ത വർഷം 2023 വേനൽക്കാലത്ത് റിലീസ് ചെയ്യാൻ തയ്യാറെടുക്കുന്നു. സർവേശ് മേവാര സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിൽ ഇന്ത്യൻ എയർഫോഴ്‌സ് പൈലറ്റായ തേജസ് ഗില്ലിനെയാണ് കങ്കണ റണാവത്ത് അവതരിപ്പിക്കുന്നത്.
സിനിമ അടുത്ത സമ്മർ റിലീസിന് ഒരുങ്ങുമെന്നും അണിയറപ്രവർത്തകർ തങ്ങളുടെ ജോലികൾ പൂർത്തിയാക്കാനുള്ള കഠിന പ്രയത്‌നത്തിലാണ് എന്നുമാണ് ഇപ്പോൾ പുറത്തുവരുന്ന വാർത്തകൾ. “എയർക്രാഫ്റ്റ് ഡോഗ് ഫൈറ്റുകളും വിഎഫ്‌എക്‌സും സമയമെടുക്കുന്നു, എന്നാൽ അടുത്ത വർഷം പകുതിയോടെ, ലോകോത്തര വ്യോമ പോരാട്ടങ്ങൾ അവതരിപ്പിക്കാൻ ടീം ആവേശത്തിലാണ്” എന്ന് ചിത്രത്തോട് അടുത്ത വൃത്തങ്ങൾ പറഞ്ഞു.
അതേസമയം, മുൻ ഇന്ത്യൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ കഥാപാത്രത്തെ അവതരിപ്പിക്കുന്ന തന്റെ അടുത്ത സിനിമ ‘ എമർജൻസി’ യുടെ ചിത്രീകരണത്തിന്റെ തിരക്കിലാണ് നടി. എഴുപതുകളുടെ പശ്ചാത്തലത്തിൽ ഒരു പീരിയഡ് പൊളിറ്റിക്കൽ ഡ്രാമയാണ് ചിത്രം.