വധഭീഷണിയിൽ ഭയപ്പെടേണ്ടതില്ലെന്ന് സൽമാനോട് കങ്കണ
![single-img](https://www.evartha.in/wp-content/themes/nextline_evartha_v2/images/footer_logo.png)
![](https://www.evartha.in/wp-content/uploads/2023/05/kankana.gif)
ബോളിവുഡ് സൂപ്പർ താരം സൽമാൻ ഖാനെതിരായ വധഭീഷണിയെ കുറിച്ച് താരം കഴിഞ്ഞ ദിവസം സംസാരിച്ചിരുന്നു. ഇപ്പോഴിതാ, ഇതിന് മറുപടിയുമായി എത്തിയിരിക്കുകയാണ് ബോളിവുഡിൽ നിന്നുതന്നെ നടി കങ്കണ റണാവത്ത്. നമ്മുടെ രാജ്യം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെയും സുരക്ഷിത കരങ്ങളിലാണെന്നും അതിനാൽ വധഭീഷണിയിൽ ഭയപ്പെടേണ്ടതില്ലെന്നും കങ്കണ പറഞ്ഞു.
അതേസമയം, വധഭീഷണി ഉണ്ടായ പശ്ചാത്തലത്തിൽ സൽമാൻ ഖാന് വൈ പ്ലസ് കാറ്റഗറി സുരക്ഷയാണ് മുംബൈ പോലീസ് ഒരുക്കിയിട്ടുള്ളത്. ഇന്ത്യ ടിവിയിലെ ‘ആപ് കി അദാലത്ത്’ എന്ന പരിപാടിയിൽ സൽമാൻ തന്റെ സുരക്ഷ സംബന്ധിച്ച വിവരങ്ങൾ പങ്കുവെച്ചിരുന്നു. അതിനോട് പ്രതികരിക്കുകയായിരുന്നു കങ്കണ റണാവത്ത്.
‘റോഡിലൂടെ എനിക്ക് ഇപ്പോൾ സൈക്കിൾ ചവിട്ടാനും ഒറ്റയ്ക്ക് എവിടെക്കെങ്കിലും പോകാനും സാധിക്കുന്നില്ല . എനിക്ക് സുരക്ഷ ഒരുക്കുമ്പോൾ മറ്റ് ആളുകൾക്കും വാഹനങ്ങൾക്കും അത് അസൗകര്യമുണ്ടാക്കുന്നു. നിലവിൽ ഗുരുതരമായ ഭീഷണിയുണ്ട്. അതിനാലാണ് സുരക്ഷ ശക്തമാക്കിയത്, എന്നായിരുന്നു സൽമാൻ ഖാൻ പറഞ്ഞത്.