വാഹനാപകടം; കന്നഡ താരം സൂരജ് കുമാറിന്റെ വലത് കാൽ മുറിച്ചുമാറ്റി


കഴിഞ്ഞ ശനിയാഴ്ച നടന്ന വാഹനാപകടത്തിൽ കന്നഡ താരം സൂരജ് കുമാറിന് ഗുരുതരമായി പരുക്കേറ്റു. പിന്നാലെ നടത്തിയ ശസ്ത്രക്രിയയിൽ താരത്തിന്റെ വലത് കാൽ മുറിച്ചുമാറ്റി. കർണാടകയിലെ മൈസൂരുവിൽ നിന്ന് ഊട്ടിയിലേക്കുള്ള യാത്രയ്ക്കിടയിലായിരുന്നു അപകടം സംഭവിച്ചത്.
മുന്നിൽ പോവുകയായിരുന്ന ട്രാക്ടറെ ഇടയ്ക്ക് ഓവർ ടേക്ക് ചെയ്യാൻ ശ്രമിക്കുന്നതിനിടെ സൂരജ് ഓടിച്ചിരുന്ന ബൈക്കിന്റെ നിയന്ത്രണം,നഷ്ടപ്പെടുകയും എതിരെ വരികയായിരുന്ന ടിപ്പറിലേക്ക് ബൈക്ക് ഇടിച്ചുകയറുകയുമായിരുന്നു. അപകടത്തിൽ സൂരജിന്റെ വലത് കാൽ ടിപ്പറിന്റെ ചക്രത്തിനടിയിലായി പൂർണമായും തകർന്ന നിലയിലായിരുന്നു.
പ്രശസ്ത സിനിമാ നിർമാതാവ് എസ്.എ ശ്രീനിവാസിന്റെ മകനായ സൂര് ഐരാവത, തരക് എന്നീ സിനിമകളിൽ സഹ സംവിധായകനായി പ്രവർത്തിച്ചിട്ടുണ്ട്. ആദ്യമായി അഭിനയിക്കുന്ന രഥം എന്ന ചിത്രം പുറത്തിറങ്ങാനിരിക്കെയാണ് സൂരജ് വാഹനാപകടത്തിൽപ്പെടുന്നത്. ഈ സിനിമയിൽ മലയാളിയായ പ്രിയാ വാര്യറാണ് നായിക.