കന്നഡ ടെലിവിഷൻ നടി പവിത്ര ജയറാം റോഡപകടത്തിൽ മരിച്ചു
തെലുങ്കിലെ ഹിറ്റ് ടെലിവിഷൻ പരമ്പരയായ ‘ത്രിനയനി’യിലെ തിലോത്തമയുടെ വേഷം അവതരിപ്പിച്ച നടി പവിത്ര ജയറാം ഞായറാഴ്ച വാഹനാപകടത്തിൽ മരിച്ചു. ആന്ധ്രാപ്രദേശിലെ മെഹബൂബ നഗറിനു സമീപം ഉണ്ടായ ഒരു കാർ അപകടത്തിൽ അവർ സംഭവസ്ഥലത്തുവച്ചുതന്നെ മരിക്കുകയായിര്ന്നു.
കാർ നിയന്ത്രണം വിട്ട് ഡിവൈഡറിൽ ഇടിക്കുകയായിരുന്നു. പിന്നീട് ഹൈദരാബാദിൽ നിന്ന് വനപർത്തിയിലേക്ക് വരികയായിരുന്ന ബസ് കാറിൻ്റെ വലതുവശത്ത് ഇടിക്കുകയായിരുന്നു. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ പവിത്ര സംഭവസ്ഥലത്തുവച്ചുതന്നെ മരിച്ചു.
കർണാടകയിലെ മാണ്ഡ്യ ജില്ലയിലെ ഹനകെരെയിലേക്ക് മടങ്ങുന്നതിനിടെയാണ് അപകടം. സംഭവത്തിൽ പവിത്രയുടെ ബന്ധു അപേക്ഷ, ഡ്രൈവർ ശ്രീകാന്ത്, നടൻ ചന്ദ്രകാന്ത് എന്നിവർക്ക് ഗുരുതരമായി പരിക്കേറ്റതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. അപകടം വിനോദ വ്യവസായത്തെ ഞെട്ടിച്ചിരിക്കുകയാണ്. കേസിൻ്റെ കൂടുതൽ വിവരങ്ങൾ പോലീസിൽ നിന്ന് ലഭിക്കാനുണ്ട്.
നടിയുടെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തി നടൻ സമീപ് ആചാര്യ സോഷ്യൽ മീഡിയയിൽ തൻ്റെ ദുഖം രേഖപ്പെടുത്തി. അദ്ദേഹം എഴുതി, “നിങ്ങൾ ഇനി ഇല്ലെന്ന വാർത്ത കേട്ടാണ് ഉണർന്നത്. ഇത് അവിശ്വസനീയമാണ്. എൻ്റെ ആദ്യത്തെ ഓൺ-സ്‌ക്രീൻ അമ്മ, നിങ്ങൾ എല്ലായ്പ്പോഴും സ്പെഷ്യൽ ആയിരിക്കും.”