കണ്ണൂര്‍ കണ്ണവത്ത് പൊലീസ് പരിശോധനയില്‍ ഉഗ്രശേഷിയുള്ള എട്ട് നാടന്‍ ബോംബുകള്‍ കണ്ടെത്തി

22 May 2023

കണ്ണൂര്‍ കണ്ണവത്ത് പൊലീസ് പരിശോധനയില്‍ ഉഗ്രശേഷിയുള്ള എട്ട് നാടന്‍ ബോംബുകള്‍ കണ്ടെത്തി. ചാക്കില്‍ കെട്ടി കലുങ്കിനടിയില്‍ സൂക്ഷിച്ച് നിലയിലായിരുന്നു ബോംബുകള്‍.
കണ്ണവം തൊടീക്കളം കിഴവക്കല്‍ ഭാഗത്ത് നിന്നാണ് ബോംബുകള്‍ കണ്ടെത്തിയത്. ജില്ലയില്‍ ഉപരാഷ്ട്രപതിയുടെ സന്ദര്‍ശനത്തിന്റെ ഭാഗമായിട്ടാണ് പൊലീസ് കര്‍ശന പരിശോധന നടത്തിയിരുന്നു. ഈ പരിശോധനയിലാണ് ബോംബുകള്‍ കണ്ടെത്തിയത്. പൊലീസ് ഇവയെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി നിര്‍വീര്യമാക്കാനുള്ള നടപടികള്‍ ആരംഭിച്ചിട്ടുണ്ട്. പരിശോധന കര്‍ശനമാക്കിയിട്ടുണ്ട്. എന്നാല്‍ ആരാണ് ബോംബ് ഇവിടെ സൂക്ഷിച്ചതെന്നുള്ള കാര്യം വ്യക്തമല്ല. കൂടുതലായി ഒന്നും കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല.