കണ്ണൂർ സർവകലാശാല യൂണിയൻ തെരഞ്ഞെടുപ്പ് ; ഉജ്ജ്വല വിജയവുമായി എസ് എഫ് ഐ

single-img
6 July 2024

കണ്ണൂർ സർവകലാശാല വിദ്യാർത്ഥി യൂണിയൻ തെരഞ്ഞെടുപ്പിൽ എസ് എഫ് ഐക്ക് വിജയം. ആകെയുള്ള എട്ട് സീറ്റിലും ജയിച്ച എസ് എഫ് ഐവിജയം തൂത്തുവാരി. കണ്ണൂർ ജില്ലയിലെ താവക്കരയിലെ സർവകലാശാല ആസ്ഥാനത്താണ് തിരഞ്ഞെടുപ്പ് നടന്നത്.

പ്രധാനമായും എസ് എഫ് ഐയും – യു ഡി എസ് എഫും തമ്മിലായിരുന്നു പോരാട്ടം. ഇന്ന് രാവിലെ പത്തിന് ആരംഭിച്ച വോട്ടെടുപ്പിനിടെ നേരിയ തോതിൽ സംഘർഷം ഉണ്ടായിരുന്നു. ശക്തമായ പൊലീസ് സുരക്ഷയിൽ ആയിരുന്നു തിരഞ്ഞെടുപ്പ് നടന്നത്.

തെരഞ്ഞെടുപ്പിലെ സുതാര്യത ഉറപ്പാക്കാൻ ഇടപെടൽ ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ച് യു ഡി എസ് എഫ് അനുകൂല ഉത്തരവ് നേടിയിരുന്നു. അവസാനം ഫലം പുറത്തുവന്നപ്പോൾ എസ് എഫ് ഐക്ക് വലിയ ജയമാണ് സ്വന്തമായത്.