ആരിഫ് മുഹമ്മദ് ഖാനെ കളിയാക്കി കണ്ണൂർ വിസിയുടെ മറുപടി
30 October 2022
പുറത്താക്കാതിരിക്കാൻ വിശദീകരണം ചോദിച്ചു കണ്ണൂർ വി സിക്ക് ചാൻസിലർ കൂടെയായ ഗവർണർ ആരിഫ് ആരിഫ് മുഹമ്മദ് ഖാൻ അയച്ച കത്തിന് പരിഹാസരൂപേണ മറുപടി അയച്ചു കണ്ണൂർ വിസി. ‘കത്ത് കിട്ടി, നന്ദി’ എന്നു മാത്രമാണ് കണ്ണൂർ വിസി പ്രൊഫ. ഗോപിനാഥ് രവീന്ദ്രൻ മറുപടി നൽകിയത്.
കേരളത്തിന്റെ ഉന്നതവിദ്യാഭ്യാസത്തെ തകർക്കാൻ ഗവർണർ ശ്രമിക്കുന്നുവെന്ന രീതിയിൽ വൈസ് ചാൻസലർ പ്രതികരിച്ചുവെന്ന് കാണുന്നു’ എന്നായിരുന്നു ചാൻസലറുടെ കത്തിൽ ആരോപിച്ചിരിക്കുന്നത്. ഇതിനാധാരമായി ഒരു ഇംഗ്ലീഷ് ദിനപത്രത്തിൽ വന്ന വാർത്തയുടെ പകർപ്പും കത്തിനോടൊപ്പം വച്ചിരുന്നു.
ഗവർണറുടെ പ്രിൻസിപ്പൽ സെക്രട്ടറി വഴി അയച്ച കത്തിൽ ഇതുസംബന്ധിച്ച് വിശദീകരണം ചോദിക്കുകയോ നിജസ്ഥിതി അന്വേഷിക്കുകയോ ചെയ്‌തിട്ടില്ല. ഈ സാഹചര്യത്തിലാണ് ‘കത്ത് കിട്ടി, നന്ദി’ എന്നുമാത്രം മറുപടി നൽകിയതെന്ന് വിസി പറഞ്ഞു.