കേരളത്തില്‍ തെരുവ് നായ്ക്കളെ കൂട്ടക്കൊല ചെയ്യുന്നു; കേരളത്തിന്റെ ടൂറിസവും ഉത്പന്നങ്ങളും ബഹിഷ്‌കരിക്കണമെന്ന് കരിഷ്മ തന്ന
![single-img](https://www.evartha.in/wp-content/themes/nextline_evartha_v2/images/footer_logo.png)
18 September 2022
![](https://www.evartha.in/wp-content/uploads/2022/09/karishma-thanna.gif)
കേരളത്തിനെ ബഹിഷ്‌ക്കരിക്കാന്‍ സോഷ്യൽ മീഡിയയിലൂടെ ആഹ്വാനം ചെയ്ത് ഹിന്ദി നടി കരിഷ്മ തന്ന. കേരളത്തില്‍ തെരുവ് നായ്ക്കളെ കൂട്ടക്കൊല ചെയ്യുന്നുവെന്നും അതുകൊണ്ടുതന്നെ കേരളത്തിലെ വിനോദസഞ്ചാര മേഖലയും കേരള ഉത്പന്നങ്ങളും ബഹിഷ്‌കരിക്കണമെന്നും കരിഷ്മ ആഹ്വാനം ചെയ്യുകയായിരുന്നു.
സോഷ്യൽ മീഡിയയിലെ ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലാണ് കരിഷ്മ കേരളത്തിനെതിരെ വിദ്വേഷ പ്രചാരണം നടത്തിയത്. “ദൈവത്തിന്റെ സ്വന്തം നാട് ഇന്ന് നായ്ക്കളുടെ നരകമായി മാറി . ഇത് ഹൃദയഭേദകവും നാണക്കേട് ഉണ്ടാക്കുന്നതുമാണ്-” – കരിഷ്മ എഴുതി.
മാത്രമല്ല, തെരുവ് നായ്ക്കളെ സംരക്ഷിക്കാനായി നമുക്ക് മുന്നോട്ട് പോകണമെന്നും അവർ പറഞ്ഞു. അറിയപ്പെടുന്ന നടിയും മോഡലുമായ കരിഷ്മ ഹിന്ദി സിനിമകളിലും വെബ് സീരിസുകളിലും അഭിനയിക്കുകയും ഇപ്പോൾ ഹിന്ദി ബിഗ് ബോസ് മത്സരാര്‍ഥിയുമാണ്.