സോണിയാ ഗാന്ധിയെ വിഷ കന്യയെന്ന് അധിക്ഷേപിച്ച് കർണാടക ബിജെപി എംഎൽഎ
കോണ്‍ഗ്രസ് മുന്‍ അധ്യക്ഷ സോണിയാ ഗാന്ധിയെ വിഷ കന്യ എന്ന് അധിക്ഷേപിച്ചുകൊണ്ട് കർണാടക ബിജെപി എംഎൽഎ ബസനഗൗഡ യത്‌നാല്‍. ചൈനയുടേയും പാക്കിസ്ഥാന്റേയും ഏജന്റെന്നും സോണിയ ഗാന്ധിയെ കുറിച്ച് യത്നാൽ ആരോപിച്ചു.
പ്രധാനമന്ത്രി മോദി ഒരു വിഷപ്പാമ്പിനെപ്പോലെയാണ് എന്ന് കഴിഞ്ഞ ദിവസം കോൺഗ്രസ് ദേശീയ അദ്ധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ പറഞ്ഞത് വിവാദമായ പിന്നാലെയാണ് പ്രസ്താവനയുമായി ബിജെപി നേതാവ് രംഗത്തെത്തിയത്.
‘ലോകം മുഴുവൻ പ്രധാനമന്ത്രി മോദിയെ അംഗീകരിച്ചു. യു എസ് എ പ്രധാനമന്ത്രിയെ ചുവന്ന പരവതാനി വിരിച്ച് സ്വാഗതം ചെയ്യുന്നു. മോദി ഇപ്പോൾ ആഗോള നേതാവിന്റെ പദവിയിലെത്തി. കോൺഗ്രസ് അദ്ദേഹത്തെ മൂർഖനുമായി ഉപമിക്കുകയും വിഷമാണെന്നുമാണ് പറയുന്നത്. കോൺഗ്രസ് നേതാക്കൾ സോണിയാ ഗാന്ധിയുടെ നിർദ്ദേശപ്രകാരമാണ് നൃത്തം ചെയ്യുന്നതും പരാമർശങ്ങൾ നടത്തുന്നതെന്നും യത്നാൽ പറഞ്ഞു.
സോണിയ ഗാന്ധി ഒരു വിഷ കന്യ ആണോ? ഇന്ത്യയെ നശിപ്പിച്ച ചൈനയുടെയും പാക്കിസ്ഥാന്റെയും ഏജന്റാണ് സോണിയാ ഗാന്ധി,’ യത്‌നാല്‍ പറഞ്ഞു.. അതേസമയം, ബിജെപി നേതാവിൻ്റെ പ്രസ്താവനക്കെതിരെ ശക്തമായി കോൺഗ്രസ് നേതാക്കൾ രംഗത്തെത്തി.