റെയിൽ പദ്ധതികൾ; കേരളത്തിന്റെ അവകാശവാദങ്ങള്‍ തള്ളി കര്‍ണാടക മുഖ്യമന്ത്രി

single-img
18 September 2022

കർണാടകയിൽ എത്തിയ കേരളാ മുഖ്യമന്ത്രിയുമായുള്ള മുഖ്യമന്ത്രിതല ചര്‍ച്ചയിലെ തീരുമാനങ്ങള്‍ സംബന്ധിച്ചു കേരളത്തിന്റെ അവകാശവാദങ്ങള്‍ തള്ളി കര്‍ണാടക മുഖ്യമന്ത്രി. കാഞ്ഞങ്ങാട്- കാണിയൂര്‍ പാതയ്ക്ക് വേണ്ടി പണം മുടക്കാമെന്നു കര്‍ണാടക സമ്മതിച്ചെന്നു കേരളം വാര്‍ത്താ കുറിപ്പ് ഇറക്കിയതിനെ മുഖ്യമന്ത്രി മാധ്യമങ്ങള്‍ക്കു മുന്നില്‍ തള്ളിപ്പറഞ്ഞു.

വളരെയധികം പരിസ്ഥിതി പ്രാധാന്യമേറിയ സ്ഥലങ്ങളിലൂടെയുള്ള പദ്ധതികള്‍ നടപ്പില്ലെന്നു മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ പറഞ്ഞു. ഇതോടുകൂടി കേരളത്തിന്റെ നിലമ്പൂര്‍-നഞ്ചന്‍കോട്, തലശ്ശേരി-മൈസൂരു തുടങ്ങിയ ബെംഗളൂരുവിലേക്കുള്ള ബദല്‍ റെയില്‍പാത പദ്ധതികള്‍ നടപ്പാകില്ല എന്ന് തീർച്ചയായി.

ഏകദേശം നാല്‍പതു മിനിറ്റു നീണ്ടുനിന്ന യോഗത്തില്‍ രണ്ടു സംസ്ഥാനങ്ങള്‍ക്കും താല്‍പര്യമുള്ള പദ്ധതികള്‍ ചര്‍ച്ച ചെയ്തുവെന്നു ബെമ്മെ സോഷ്യൽ മീഡിയയി ട്വീറ്റ് ചെയ്തു. തൊട്ടുപിറകെ കാഞ്ഞങ്ങാട്-കാണിയൂര്‍ റെയില്‍ പാതയ്ക്കു പണം മുടക്കാന്‍ കര്‍ണാടക തത്വത്തില്‍ സമ്മതിച്ചെന്നു കേരളം വാര്‍ത്താ കുറിപ്പിറക്കുകയായിരുന്നു.തൊട്ടു പിന്നാലെ ബൊമ്മെ മാധ്യമങ്ങളെ കണ്ടു. കന്നഡയ്ക്കു പകരം ഇംഗ്ലിഷില്‍ തന്നെ കേരളത്തിന്റെ റെയില്‍വേ പദ്ധതി നിര്‍ദേശങ്ങള്‍ തള്ളിയെന്നു ബൊമ്മെ വ്യക്തമാക്കി.

തെല്ലിച്ചേരി-മൈസൂർ റെയിൽവേ പാതയുടെ പഴയ പദ്ധതിയെ കുറിച്ചും വിജയൻ ചർച്ച നടത്തിയെന്നും ബന്ദിപ്പൂർ, നാഗർഹോള ദേശീയ ഉദ്യാനങ്ങളിലൂടെ നിർദിഷ്ട റെയിൽപാത കടന്നുപോകുന്നതിനാൽ അനുമതി നൽകാനാവില്ലെന്ന് കർശനമായി പറഞ്ഞിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. സസ്യ ജന്തുജാലങ്ങൾക്ക് വലിയ നാശമുണ്ടാക്കുന്നു. കേരള മുഖ്യമന്ത്രി ഭൂഗർഭ റെയിൽ പാതയുടെ നിർമ്മാണം നിർദ്ദേശിച്ചെങ്കിലും നിർമ്മാണ പ്രവർത്തനങ്ങൾക്കിടയിൽ പരിസ്ഥിതിക്ക് കോട്ടം വരുത്തുമെന്നതിനാൽ അതും നിരസിച്ചു, ബൊമ്മൈ പറഞ്ഞു.